ചിറക്കരയില്‍ റോഡി​െൻറ നിര്‍മാണോദ്ഘാടനം

ചിറക്കരയില്‍ റോഡി​ൻെറ നിര്‍മാണോദ്ഘാടനം (ചിത്രം) കൊല്ലം: ചിറക്കര ഗ്രാമപഞ്ചായത്തിലെ വേവുകോണം-കുളങ്ങര കല്ലുംപുറത്ത് മുട്ടയഴികം കനാല്‍ റോഡി​ൻെറ നിര്‍മാണോദ്ഘാടനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിര്‍വഹിച്ചു. ജി.എസ്. ജയലാല്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചിറക്കര മത്സ്യ മാര്‍ക്കറ്റ് മുതല്‍ പോളച്ചിറ വരെയുള്ള റോഡി​ൻെറ നിര്‍മാണത്തിന് 51.5 ലക്ഷം രൂപയാണ് അനുവദിച്ചത്. ട്രാവന്‍കൂര്‍ എൻജിനിയേഴ്‌സ് ആൻഡ്​​ ലേബര്‍ കോണ്‍ട്രാക്‌ടേഴ്‌സ് കോഓപറേറ്റീവ് സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല. ചിറക്കര ഗ്രാമപഞ്ചായത്തി​ൻെറ വികസനരേഖ മന്ത്രി പ്രകാശനം ചെയ്തു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. ലൈല, ചിറക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിന്ദു സുനില്‍, സ്ഥിരംസമിതി അധ്യക്ഷരായ ബി. മധുസൂദനന്‍ പിള്ള, ഉല്ലാസ് കൃഷ്ണന്‍, പഞ്ചായത്തംഗം റീജ എന്നിവര്‍ പങ്കെടുത്തു. ജനസംഖ്യാനുപാതിക പ്രാതിനിധ്യാവകാശ ദിനാചരണം (ചിത്രം) കൊല്ലം: ഡോ.പൽപ്പുവി​ൻെറ ജന്മദിനം എസ്.എൻ.ഡി.പി യോഗത്തി​ൻെറ ആഭിമുഖ്യത്തിൽ ജനസംഖ്യാനുപാതിക പ്രാതിനിധ്യ അവകാശദിനമായി ആചരിച്ചു. യോഗം കൗൺസിലർ പി. സുന്ദരൻ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൊല്ലം യൂനിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ, കോഒാഡിനേറ്റർ പി.വി. രജിമോൻ, ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്രസമിതി പ്രസിഡൻറ് എസ്. അജുലാൽ, പെൻഷനേഴ്സ് കൗൺസിൽ കേന്ദ്രസമിതി പ്രസിഡൻറ് ജി. ചന്തു, എസ്.എൻ ട്രസ്​റ്റ്​ ബോർഡ് മെംബർ അനിൽ മുത്തോടം, ഡോ.എസ്. വിഷ്ണു, തങ്കരാജ്, രഞ്ജിത്ത് രവീന്ദ്രൻ, മഹിമ അശോകൻ എന്നിവർ പങ്കെടുത്തു. വെബിനാർ നടത്തി കൊല്ലം: സോഷ്യല്‍ ഫോറസ്ട്രി എക്​സ്​റ്റന്‍ഷന്‍ യൂനിറ്റും അഞ്ചാലുമൂട് ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂള്‍ ഇക്കോക്ലബ് യൂനിറ്റും ചേർന്ന് 'പ്രകൃതി സംരക്ഷണം' വിഷയത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി വെബിനാര്‍ സംഘടിപ്പിച്ചു. സോഷ്യല്‍ ഫോറസ്ട്രി എക്​സ്​റ്റന്‍ഷന്‍ അസി. കണ്‍സര്‍വേറ്റര്‍ എസ്. ദിനേശ് ഉദ്ഘാടനം ചെയ്തു. സെക്ഷന്‍ ഫോറസ്​റ്റ്​ ഓഫിസര്‍മാരായ ബി. സോമശേഖരപിള്ള, എം. സതീഷ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി.വി. പ്രദീപ്, ഹെഡ്മിസ്ട്രസ് സലീനാബീവി, ഇക്കോ ക്ലബ് കണ്‍വീനര്‍ ഡോ.എസ്.എസ്. ഫിലോമിന, സെക്ഷന്‍ ഫോറസ്​റ്റ്​ ഓഫിസര്‍ പി.കെ. രമേശ് എന്നിവര്‍ പങ്കെടുത്തു. വ്യാപാരികൾ നിൽപ് സമരം നടത്തി കരുനാഗപ്പള്ളി: വ്യാപാരി വ്യവസായി ഏകോപനസമിതി മണപ്പള്ളി യൂനിറ്റി​ൻെറ നേതൃത്വത്തിൽ നിൽപ് സമരം നടത്തി. യൂനിറ്റ് പ്രസിഡൻറ് ബാബു ഇട്ടിയശേരി ഉദ്ഘാടനം ചെയ്തു. സിനു ഡാനിയൽ അധ്യക്ഷത വഹിച്ചു. മുരളി, ശിവൻ തൈവെള്ളയിൽ, ശിഹാബ് ഇരിക്കൽ, താഹ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.