(ചിത്രം) പെരിനാട്: നാട്ടിൽനിന്ന് ജൈവപച്ചക്കറി ഉൽപന്നങ്ങൾ ശേഖരിച്ച് വിപണനം നടത്തുകയെന്ന ലക്ഷ്യത്തോടെ വെള്ളിമൺ സർവിസ് സഹകരണബാങ്കിൻെറ നേതൃത്വത്തിൽ കോപ്മാർട്ട് പ്രവർത്തനമാരംഭിച്ചു. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് എ. ഹെൻട്രി അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്തംഗം കെ. രാജശേഖരൻ, പഞ്ചായത്ത് പ്രസിഡൻറ് എൽ. അനിൽ, ബ്ലോക്ക് പഞ്ചായത്തംഗം സി. സന്തോഷ്, ശ്രീകുമാരി, സുരേഷ്കുമാർ, സേതുനാഥ് എന്നിവർ സംസാരിച്ചു. കേരളപ്പിറവി ദിനാഘോഷം നടത്തി കുണ്ടറ: കേരളപുരം മണ്ഡലം ജങ്ഷൻ മംഗളോദയം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാഘോഷവും അക്കിത്തം അനുസ്മരണവും നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി.അംഗം എൽ. പത്മകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻറ് ബി. ഓമനക്കുട്ടൻ അധ്യക്ഷതവഹിച്ചു. ശശിധരൻ കുണ്ടറ, ബൈജു പുനുക്കൊന്നൂർ, വാർഡംഗം പി.കെ. വിജയൻപിള്ള, പഞ്ചായത്തംഗം ജെ. ദീപ, എൻ. പ്രഭാകരൻപിള്ള എന്നിവർ സംസാരിച്ചു. പരവൂർ സംഗീതസഭ വാർഷികം പരവൂർ: ഗായകരുടെ കൂട്ടായ്മയായ പരവൂർ സംഗീതസഭയുടെ വാർഷികാഘോഷം നഗരസഭ ചെയർമാൻ കെ.പി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. സജി അരങ്ങ് അധ്യക്ഷതവഹിച്ചു. നഗരസഭ ഉപാധ്യക്ഷ ആർ. ഷീബ, കൗൺസിലർ എസ്. ജയ, സന്തോഷ്കുമാർ, ഗോപിനാഥൻപിള്ള, എം.എസ്. ബിജു എന്നിവർ സംസാരിച്ചു. സംഗീതാധ്യാപകരായ സി.ആർ. ശരത്ചന്ദ്രൻ, ആർ. സുശീലൻ എന്നിവരെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.