മരങ്ങൾ കടത്തുവള്ളത്തിന്​ ഭീഷണി

(ചിത്രം) ഇരവിപുരം: കായലിലേക്ക് വളർന്നിറങ്ങിക്കിടക്കുന്ന മരങ്ങൾ കടത്തുവള്ളത്തിന് ഭീഷണിയാകുന്നു. വള്ളങ്ങൾ അടുപ്പിക്കുന്ന മുക്കം ബോട്ട് ജെട്ടിക്കടുത്ത കടവിലാണ് മരങ്ങൾ കായലിലേക്ക് ചാഞ്ഞുകിടക്കുന്നത്. ഇത് കടത്തിനെ ബാധിക്കുന്നതായി കടത്തുകാർ പറയുന്നു. വിഷയം പഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കിലും മരങ്ങൾ വെട്ടിമാറ്റാൻ നടപടിയുണ്ടായില്ല. മത്സ്യ മാർക്കറ്റ് തുറക്കണം മയ്യനാട്: മയ്യനാട്ടെ ആധുനിക മത്സ്യ മാർക്കറ്റ് അടിയന്തരമായി തുറന്നുകൊടുക്കണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് ഇരവിപുരം ബ്ലോക്ക് പ്രസിഡൻറ് റാഫേൽ കുര്യൻ ആവശ്യപ്പെട്ടു. ലൈബ്രറി മന്ദിരം നിർമാണോദ്ഘാടനം ഓച്ചിറ: ഒരു കോടി രൂപ ചെലവിൽ ഓച്ചിറ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമിക്കുന്ന ലാബ് - ലൈബ്രറി മന്ദിരത്തി​ൻെറ നിർമാണോദ്ഘാടനം വിഡിയോ കോൺഫറൻസിലൂടെ ബുധനാഴ്ച വൈകുന്നേരം മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി പ്രഫ.സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. യൂത്ത് അവാര്‍ഡ് വിതരണം കൊല്ലം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ല യുവജന കേന്ദ്രത്തി​ൻെറ ആഭിമുഖ്യത്തില്‍ 2018-19 വര്‍ഷത്തെ മികച്ച യൂത്ത് ക്ലബ്, യുവ ക്ലബ്, കാര്‍ഷിക ക്ലബ്, യുവ കര്‍ഷക പുരസ്​കാരം, സ്‌പോര്‍ട്​സ് കിറ്റ് വിതരണം എന്നിവ നടത്തി. കെ. സോമപ്രസാദ് എം.പി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. 'യുവത്വം കൃഷിയിലേക്ക്‍്' കാര്‍ഷിക മത്സരത്തിലെ വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡും പ്രശസ്തിപത്രവും ട്രോഫിയും ജില്ല പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി വിതരണം ചെയ്തു. ജില്ല കോഓഡിനേറ്റര്‍ കെ. പ്രദീപ്, പ്രോഗ്രാം ഓഫിസര്‍ ബി. ഷീജ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.