എക്സൈസ്​ ഉദ്യോഗസ്​ഥരുടെ ആക്രമണം: നടപടി വേണം

കൊല്ലം: ഐ.എസ്​.എം ജില്ല സെക്രട്ടറിയും ചന്ദനത്തോപ്പ് മസ്​ജിദ് ചീഫ് ഇമാമും സാമൂഹികപ്രവർത്തകനുമായ ആശിക്​ ഷാജഹാൻ ഫാറൂഖിക്കെതിരെ എക്സൈസ്​ ഉദ്യോഗസ്​ഥരുടെ നിരുത്തരവാദപരമായ സമീപനത്തിലും ആക്രമണത്തിലും സംസ്​ഥാന കമ്മിറ്റി പ്രതിഷേധിച്ചു. മദ്യ-ലഹരി മാഫിയകൾക്കെതിരെ നിലകൊള്ളേണ്ട ഉദ്യോഗസ്​ഥർ നടത്തിയ അതിക്രമം നാടിന്​ അപമാനവും പരിഷ്കൃത സമൂഹത്തിന് നാണക്കേടുമാണ്. പ്രാഥമികാന്വേഷണം പോലും നടത്താതെ കഞ്ചാവുകേസിലെ പ്രതി എന്നാരോപിച്ചാണ് മദ്യലഹരിയിൽ ആഷിക് ഷാജഹാനെയും കൂട്ടുകാരനെയും മർദിച്ചത്. അന്വേഷണത്തിൽ അലംഭാവം നേരിടുന്ന പശ്ചാത്തലത്തിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനും ആവശ്യമായ നിയമ സഹായം നൽകാനും യോഗം തീരുമാനിച്ചു. സംസ്​ഥാന പ്രസിഡൻറ് ശരീഫ് മേലതിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെകട്ടറി ജംശീർ ഫാറൂഖി, ഓർഗനൈസിങ്​ സെക്രട്ടറി ശുക്കൂർ സ്വലാഹി, ട്രഷറർ ശബീർ കൊടിയത്തൂർ, വൈസ്​ പ്രസിഡൻറുമാരായ നിസാർ ഒളവണ്ണ, നാസർ മുണ്ടക്കയം, സഗീർ കാക്കനാട്, റിയാസ്​ ബാവ, അഹമദ് അനസ്​ മൗലവി, നൗഷാദ് കരുവണ്ണൂർ, അബ്​ദുൽ ജലീൽ മാമാങ്കര, മുസ്​തഫ തൻവീർ എന്നിവർ സംസാരിച്ചു. ആശിക്​ ഷാജഹാൻ ഫാറൂഖിയെ ആക്രമിച്ച എക്സൈസ് ഉദ്യോഗസ്​ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ഐ.എസ്.എം ജില്ല പ്രസിഡൻറ് ഡോ. ഷെബീർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.