വയോജനങ്ങള്‍ക്കായി കാൾസെൻറർ

വയോജനങ്ങള്‍ക്കായി കാൾസൻെറർ കൊല്ലം: കോവിഡിൻെറ പശ്ചാത്തലത്തില്‍ ജില്ലയില്‍ വാര്‍ധക്യസഹജമായ അസുഖങ്ങളോ മാനസികപ്രയാസങ്ങളോ ഒറ്റപ്പെടലുകളോ നേരിടുന്ന വയോജനങ്ങള്‍ക്ക് കരുതലും സംരക്ഷണവും ഉറപ്പാക്കാന്‍ സാമൂഹികനീതി വകുപ്പിൻെറ ആഭിമുഖ്യത്തില്‍ കാള്‍ സൻെറര്‍ പ്രവര്‍ത്തനമാരംഭിച്ചു. ഫോൺ: 0474-2741510. തേവള്ളി ഗേള്‍സ് ഹൈസ്‌കൂളിലെ കമ്പ്യൂട്ടര്‍ ലാബില്‍ ആരംഭിച്ച സൻെറർ ജില്ല കലക്ടര്‍ ബി. അബ്്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. ജില്ല സാമൂഹികനീതി ഓഫിസര്‍ സിജു ബെന്‍ അധ്യക്ഷത വഹിച്ചു. സാമൂഹികനീതി ഓഫിസര്‍ ക്കാണ് പദ്ധതിയുടെ പൂര്‍ണചുമതല. ജില്ലയില്‍ വൃദ്ധസദനങ്ങളിലുള്‍പ്പടെ 3.33 ലക്ഷം വയോജനങ്ങളാണുള്ളത്. 10 കാളുകള്‍ ഒരുമിച്ച് സ്വീകരിച്ച് മറുപടി നല്‍കുന്ന തരത്തിലാണ് കാള്‍ സൻെററിൻെറ പ്രവര്‍ത്തനം. സാമൂഹികനീതി ഓഫിസ് സൂപ്രണ്ട് എസ്.എല്‍. മോഹനകുമാര്‍, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍, കാള്‍ സൻെറര്‍ വളൻറിയേഴ്സ് തുടങ്ങിയവര്‍ പങ്കെടുത്തു. കോവിഡ്: ഗൃഹചികിത്സയില്‍ 221 പേര്‍ കൊല്ലം: ജില്ലയില്‍ കോവിഡ് രോഗബാധിതരായ 221 പേര്‍ ഗൃഹചികിത്സയിലുള്ളതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍. ശ്രീലത അറിയിച്ചു. ഇതുവരെ 263 പേരാണ് ഗൃഹചികിത്സയില്‍ പ്രവേശിച്ചത്. 42 പേര്‍ രോഗം ഭേദമായി ഗൃഹനിരീക്ഷണത്തില്‍നിന്ന്​ പുറത്തുവന്നു. കോവിഡ് രോഗസ്ഥിരീകരണം നടത്തുകയും എന്നാല്‍ രോഗലക്ഷണങ്ങള്‍ പ്രകടമാക്കാതെയിരിക്കുകയും ചെയ്യുന്ന ആളുകള്‍ക്കാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന മാനദണ്ഡപ്രകാരം സ്വന്തം വീടുകളില്‍ സുരക്ഷിത ചികിത്സ നടത്തുക. രോഗസ്ഥിരീകരണം നടത്തിയ ശേഷം ഗൃഹചികിത്സയില്‍ പ്രവേശിക്കുന്നവര്‍ മെഡിക്കല്‍ ഓഫിസറുടെ നിര്‍ദേശപ്രകാരം മരുന്ന്, ലഘുവ്യായാമം, ഉറക്കം, ആഹാരരീതികള്‍ എന്നിവ പാലിക്കണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി അധികൃതരെ വിവരമറിയിക്കുകയും ചികിത്സ തേടുകയും വേണം. മറ്റു രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ പത്താം ദിവസം ആൻറിജന്‍/ആര്‍.ടി.പി.സി.ആര്‍ ​ടെസ്​റ്റിന് വിധേയമാകണം. നെഗറ്റിവ് ആകുന്നപക്ഷം നിരീക്ഷണ കാലാവധി പൂര്‍ത്തിയാകുന്നതോടെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഇവര്‍ക്ക് വീടിന് പുറത്തിറങ്ങാന്‍ കഴിയുമെന്നും ഡി.എം.ഒ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.