ആളനക്കമില്ല; പരവൂർ റെയിൽവേ സ്​റ്റേഷൻ കാടുകയറുന്നു

(ചിത്രം) പരവൂർ: ആളും ആളനക്കവുമില്ലാതായ റെയിൽവേ സ്​റ്റേഷനിലെ പ്ലാറ്റ്ഫോമുകളിൽ കാടുകയറിത്തുടങ്ങി. യാത്രക്കാരെത്തിയിട്ട്​ ആറുമാസം പിന്നിടുന്ന സ്​റ്റേഷൻ പരിസരങ്ങളിൽ ചപ്പുചവറുകളും പെരുകാൻ തുടങ്ങി. പരവൂർ റെയിൽവെ സ്​റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലാണ് കൂടുതലും കാടുകയറിയത്. ഇവിടെ ടൈൽ പാകിയിടങ്ങളിൽ പുല്ലുകിളിർക്കാനും തുടങ്ങി. മതിൽക്കെട്ടിന്​ പുറത്തുനിന്നുള്ള മരച്ചില്ലകളും വള്ളിപ്പടർപ്പുകളും പ്ലാറ്റ്ഫോമിലെ ഇരിപ്പിടങ്ങളിലേക്കുവരെ എത്താൻ തുടങ്ങി. രാത്രിയായാൽ പ്ലാറ്റ്ഫോമുകളും സ്​റ്റേഷൻ പരിസരവും മദ്യപാനികളും സാമൂഹികവിരുദ്ധരും താവളമാക്കുകയാണ്. ഇതിനിടെ െട്രയിനുകൾ പലതും റദ്ദാക്കുന്നതിൻെറ ആവലാതികളും യാത്രക്കാർക്കുണ്ട്​. കോവിഡ് കാലം കഴിഞ്ഞ്​ യാത്ര സാധാരണ നിലയിലാകുമ്പോൾ നേരത്തെ തങ്ങൾ ആശ്രയിച്ചിരുന്ന പല ട്രെയിനുകളും ഇല്ലാതാകുമോ എന്ന ആശങ്കയിലാണവർ. കോവിഡ് വ്യാപനം: പൂതക്കുളത്ത് ജാഗ്രതനിർദേശം പരവൂർ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പൂതക്കുളം ഗ്രാമപഞ്ചായത്തിൽ ആരോഗ്യവകുപ്പിൻെറ ജാഗ്രത നിർദേശം. കഴിഞ്ഞ വ്യാഴാഴ്ച നടന്ന ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത ഒരാൾക്ക് രോഗം സ്​ഥിരീകരിച്ച സാഹചര്യത്തിൽ വിവാഹത്തിലും തുടർന്നുനടത്തിയ സൽക്കാരത്തിലും പങ്കുകൊണ്ട മുഴുവൻ പേരും 9446663400, 9387320304, 9846780638, 9895665958 നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. വിവാഹങ്ങൾ, വിവാഹനിശ്ചയങ്ങൾ, മറ്റ്​ സൽക്കാരങ്ങൾ, മരണാനന്തര ചടങ്ങുകൾ എന്നിവയിൽനിന്ന്​ ആളുകൾ പരാമാവധി ഒഴിഞ്ഞുനിൽക്കണമെന്നും അധികൃതർ നിർദേശിച്ചു. സാമൂഹികവിരുദ്ധരുടെ അക്രമം രൂക്ഷം കൊല്ലം: കൊട്ടിയം-വെൺമണിച്ചിറ റോഡ‌ിൽ തഴുത്തല മുസ്​ലിം യു.പി സ്കൂളിന് സമീപം പണിപൂർത്തിയാകാത്ത വീട് കേന്ദ്രീകരിച്ച് സാമൂഹികവിരുദ്ധരുടെ ശല്യമെന്ന് നാട്ടുകാരുടെ പരാതി. രാത്രികാലങ്ങളിൽ ആൾതാമസമില്ലാത്ത വീട്ടിൽ അതിക്രമിച്ചുകടക്കുന്ന യുവാക്കളുടെ സംഘം മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് സമീപവാസികളുടെ സ്വൈരജീവിതത്തെ ബാധിക്കുന്നുണ്ട്. ഇതുവഴി സഞ്ചരിക്കുന്നവരെയും സമീപത്തെ വീടുകളിലുള്ളവരെയും ഇവർ അസഭ്യംപറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. സമീപവാസികൾക്കുനേരെ വെല്ലുവിളി നടത്തുന്നതായും പരാതിയുണ്ട്. ഇവരുടെ അതിക്രമംമൂലം രാത്രികാലങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് പുറത്തിറങ്ങാൻ തന്നെ ഭയമാണ്. ദിവസങ്ങളായി തുടരുന്ന പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സ്ഥലവാസികൾ വാർഡ് മെംബറെയും പൊലീസിനെയും വിവരമറിയിച്ചിരുന്നു. ഇതുവരെ അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയുമുണ്ടായില്ലെന്നാണ് ആക്ഷേപം. കോവിഡ് വ്യാപന കാലത്ത് സാമൂഹികഅകലം പാലിക്കാതെയുള്ള യുവാക്കളുടെ മദ്യസേവയിൽ സ്ഥലവാസികൾ ഭീതിയിലാണ്. പ്രദേശത്ത് പൊലീസ് പട്രോളിങ്​ ഉൾപ്പെടെ ശക്തമാക്കണമെന്നും യുവാക്കൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.