ശിലാസ്ഥാപനം നടത്തി

(ചിത്രം) കൊട്ടിയം: ചിറക്കര കുടുംബാരോഗ്യ ഉപകേന്ദ്രത്തിനായി നിർമിക്കുന്ന പുതിയ കെട്ടിടത്തിൻെറ ശിലാസ്ഥാപനം ജി.എസ്. ജയലാൽ എം.എൽ.എ നിർവഹിച്ചു. ചിറക്കര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണപദ്ധതി പ്രകാരം നാലു ലക്ഷം രൂപ ഉപയോഗിച്ചാണ് അഞ്ച്​ സൻെറ് സ്ഥലം വാങ്ങിയത്. എം.എൽ.എയുടെ പ്രദേശികവികസനഫണ്ടില്‍നിന്ന്​ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.ആർ. ദീപു അധ്യക്ഷത വഹിച്ചു. വികസനസമിതി അധ്യക്ഷൻ ബി. മധുസൂദനൻ പിള്ള, ബ്ലോക്ക് പ്രസിഡൻറ് എസ്. ലൈല, ബിന്ദുസുനിൽ, സി. ശകുന്തള, ഉല്ലാസ്കൃഷ്ണൻ, ജി. പ്രേമചന്ദ്രനാശാൻ, റീജ, സുരേഷ്ബാബു, ഡോ. നമിതാ നസീര്‍ എന്നിവർ പങ്കെടുത്തു. കൈയേറ്റം മൂലം ഓടയുടെ വീതി കുറഞ്ഞു; വീടുകളിൽ െവള്ളം കയറുന്നു (ചിത്രം) കൊട്ടിയം: സ്വകാര്യ വ്യക്തികൾ ഓട കൈയേറിയതിനെ തുടർന്ന് വീതി കുറഞ്ഞ തൃക്കോവിൽവട്ടം പാങ്കോണത്ത് നിരവധി വീടുകളിൽ വെള്ളം കയറുന്നു. പാങ്കോണം കലുങ്കിൻമുക്കിൽ വീടുകളിൽ നിരന്തരമായി വെള്ളം കയറുന്നു. ഈ ഭാഗത്ത്​ മൂന്നു മീറ്ററോളം വീതിയിലുണ്ടായിരുന്ന ഓട സ്വകാര്യ വ്യക്തികൾ കൈയടക്കിക്കതോടെ വീതി പകുതിയായി ചുരുങ്ങി. പഞ്ചായത്ത് മെംബർ അടക്കമുള്ളവർക്ക് പരാതികൾ നൽകിയിട്ടും ആരും തിരിഞ്ഞുനോക്കാത്ത അവസ്ഥയാണ്. പ്രായമായ മാതാപിതാക്കളും കുഞ്ഞുങ്ങളും അടക്കമുള്ള ഈ കുടുംബങ്ങൾ ഏത് സമയവും വീട് ഇടിഞ്ഞുവീഴുമെന്ന ഭയത്താലാണ് കഴിഞ്ഞുകൂടുന്നത്. അധികൃതരുടെ ഭാഗത്തുനിന്ന്​ നടപടി ഉണ്ടാകണമെന്നും കൈയേറിയ ഓട കണ്ടെത്തണമെന്നും പി.ഡി.പി ജില്ല കൗൺസിൽ അംഗം കണ്ണനല്ലൂർ ഷെരീഫ് ആവശ്യപ്പെട്ടു. ഉപവാസ സമരം ശാസ്താംകോട്ട: ഫോർവേഡ് ബ്ലോക്ക് നിയോജക മണ്ഡലം സെക്രട്ടറി നസീം കോടംവിളയും ലോക്കൽ സെക്രട്ടറി റിയാസ് ശൂരനാടും നടത്തിയ ഉപവാസസമരം സംസ്ഥാന സെക്രട്ടറി അഡ്വ. കൈപ്പുഴ വി റാം മോഹൻ ഉദ്ഘാടനം ചെയ്​തു. പ്രകാശ് മൈനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡൻറ്​ കൃഷ്ണൻകുട്ടി നായർ, ഗോകുലം അനിൽ, ഉല്ലാസ് കോവൂർ, അബ്​ദുൽ ഖലീൽ, എൻ.എൻ. റാവുത്തർ, രാജു, ഷഫീഖ് മൈനാഗപ്പള്ളി, ഷിജാസ് തങ്ങൾ, ഷമീർ പതാരം തുടങ്ങിയവർ സംസാരിച്ചു. ചിറക്കരയിൽ ബഡ്സ്​ സ്​കൂൾ തുടങ്ങി പാരിപ്പള്ളി: ചിറക്കര പഞ്ചായത്തിലെ ഇടവട്ടത്ത് ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവരെ സംരക്ഷിക്കാനായി ബഡ്സ്​ സ്​കൂൾ ആൻഡ്​​ റീഹാബിലിറ്റേഷൻ സൻെറർ തുടങ്ങി. ജി.എസ്​. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിൻെറ സഹകരണത്തോടെ 20 ലക്ഷം ചെലവിലാണ് സ്​കൂൾ സ്​ഥാപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.