സ്​റ്റോപ് നിർത്തലാക്കൽ; പാസഞ്ചേഴ്സ് അസോ. ധർണ നടത്തി

കൊല്ലം: ജില്ലയിലെ വിവിധ സ്​റ്റേഷനുകളിൽ ട്രെയിനുകളുടെ സ്​റ്റോപ്പുകൾ നിർത്തലാക്കുന്ന നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി കൊല്ലം റെയിൽവേ സ്​റ്റേഷന് മുന്നിൽ ധർണ നടത്തി. വിവിധ പാസഞ്ചർ ട്രെയിനുകൾ നിർത്താനുള്ള തീരുമാനം പിൻവലിക്കുക, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓടിക്കൊണ്ടിരുന്ന ജനശതാബ്​ദിയ​ും സ്പെഷൽ വേണാട് എക്സ്പ്രസും ട്രെയിനുകൾ റദ്ദാക്കിയ തീരുമാനം പിൻവലിക്കുക, റെയിൽവേ സ്വകാര്യവത്​വരണം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ. അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് പരവൂർ സജീബ് ഉദ്ഘാടനം ചെയ്തു. കൺവീനർ ജെ. ഗോപകുമാർ അധ്യക്ഷത വഹിച്ചു. കുരുവിള ജോസഫ്, റസലുദ്ധീൻ, സന്തോഷ് രാജേന്ദ്രൻ, ചിതറ അരുൺശങ്കർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.