Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sep 2020 11:58 PM GMT Updated On
date_range 9 Sep 2020 11:58 PM GMTസ്റ്റോപ് നിർത്തലാക്കൽ; പാസഞ്ചേഴ്സ് അസോ. ധർണ നടത്തി
text_fieldsbookmark_border
കൊല്ലം: ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ട്രെയിനുകളുടെ സ്റ്റോപ്പുകൾ നിർത്തലാക്കുന്ന നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി കൊല്ലം റെയിൽവേ സ്റ്റേഷന് മുന്നിൽ ധർണ നടത്തി. വിവിധ പാസഞ്ചർ ട്രെയിനുകൾ നിർത്താനുള്ള തീരുമാനം പിൻവലിക്കുക, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓടിക്കൊണ്ടിരുന്ന ജനശതാബ്ദിയും സ്പെഷൽ വേണാട് എക്സ്പ്രസും ട്രെയിനുകൾ റദ്ദാക്കിയ തീരുമാനം പിൻവലിക്കുക, റെയിൽവേ സ്വകാര്യവത്വരണം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ. അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് പരവൂർ സജീബ് ഉദ്ഘാടനം ചെയ്തു. കൺവീനർ ജെ. ഗോപകുമാർ അധ്യക്ഷത വഹിച്ചു. കുരുവിള ജോസഫ്, റസലുദ്ധീൻ, സന്തോഷ് രാജേന്ദ്രൻ, ചിതറ അരുൺശങ്കർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story