ചാത്തന്നൂരിൽ കരടിയെന്ന്​; കെണിയൊരുക്കി വനംവകുപ്പ്​

ചാത്തന്നൂർ: ചാത്തന്നൂരിൽ കരടിയിറങ്ങിയെന്ന അഭ്യൂഹം പരിഭ്രാന്തിക്കിടയാക്കി. സംഭവമറിഞ്ഞെത്തിയ വനം വകുപ്പധികൃതരും പൊലീസും പ്രദേശമാകെ അരിച്ചുപെറുക്കിയെങ്കിലും കരടിയെ കണ്ടെത്താനായില്ല. ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെ വരിഞ്ഞം ഭാഗത്ത് പട്രോളിങ്​ നടത്തി മടങ്ങുകയായിരുന്ന ചാത്തന്നൂരിലെ പൊലീസ് വാഹനത്തിന് മുന്നിലൂടെ ശീമാട്ടി ജങ്​ഷന് തൊട്ടുമുന്നിൽ കരടിയെപ്പൊലെയുള്ള ഒരു രൂപം അടുത്ത പുരയിടത്തിലേക്ക് ചാടി പോയിരുന്നു. തൊട്ടടുത്ത് ശീമാട്ടി ജങ്​ഷനിൽ കൂടി നിൽക്കുന്നവരോട്​ അന്വേഷിച്ച​പ്പോഴും കരടിയെ കണ്ടുവെന്ന്​ കാർ യാത്രക്കാർ അറിയി​െച്ചന്ന വിവരമാണ്​ ലഭിച്ചത്​. പിന്നീട്​ ദേശീയപാതയിൽ ജെ.എസ്.എം ആശുപത്രിക്കടുത്ത് കരടിയുടെ രൂപത്തിലുള്ള ഒരു ജീവി പൊലീസ് ജീപ്പിന് മുന്നിലൂടെ ആളൊഴിഞ്ഞ പുരയിടത്തിലേക്ക് പോയി. പൊലീസ് സംഘം പുലർച്ചെവരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാവാത്തതിനാൽ വനം വകുപ്പി​ൻെറ അഞ്ചൽ റേഞ്ച് ഓഫിസിൽ നിന്നും റാപ്പിഡ് റെസ്പോൺസ് ടീമും വനപാലകരുമെത്തി പരിസരമാകെ തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കരടി പോയെന്ന് പറയുന്ന സ്ഥലത്ത് ചില കാൽപ്പാടുകൾ കണ്ടെങ്കിലും അത് കരടിയുടേതാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ജി.എസ്. ജയലാൽ എം.എൽ.എ, ചാത്തന്നൂർ സി.ഐ ജസ്​റ്റിൻ ജോൺ എന്നിവർ സ്​ഥലത്തെത്തി. സംഭവം നടന്ന പരിസരങ്ങളിൽ പൊലീസ് ജാഗ്രത നിർദേശം നൽകിക്കൊണ്ടുള്ള അനൗൺസ്മൻെറും നടത്തി. വനംവകുപ്പ് കെണി സ്ഥാപിച്ചിട്ടുണ്ട്.​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.