യുവാവിന് ഗുണ്ടാസംഘത്തിെൻറ മർദനം

യുവാവിന് ഗുണ്ടാസംഘത്തിൻെറ മർദനം ഓച്ചിറ: അസഭ്യം പറഞ്ഞതിനെ ചോദ്യംചെയ്ത യുവാവിനെ ഗുണ്ടാസംഘം മർദിച്ച ശേഷം ബിയർ കുപ്പികൊണ്ട് തലക്കടിച്ചു പരിക്കേൽപ്പിച്ചു. സാരമായി പരിക്കേറ്റ വടകര മുഖച്ചേരിഭാഗം പുതിയ പുരയിൽവീട്ടിൽ ശ്യാം ശശിധരനെ (36) ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം വൈകുന്നേരം ആറോടെ വലിയകുളങ്ങര മണലാടി ജങ്ഷനിലായിരുന്നു സംഭവം. പായിക്കുഴിയിലെ ഗുണ്ടാത്തലവന്മാരായ പ്യാരി, നന്ദു ഉൾപ്പെടെ ആറുപേർക്കെതിരെ ഓച്ചിറ പൊലീസ് കേസെടുത്തു. ആലുംപീടിക സൂനാമി കോളനിയിൽ വാടകക്ക്​ താമസിക്കുന്ന ശ്യാം ശശിധരൻ സുഹൃത്തിൻെറ വീട്ടിലേക്ക് വരുംവഴി പ്രതികൾ അകാരണമായി അസഭ്യം പറഞ്ഞു. ഇത്​ ചോദ്യം ചെയ്തതാണ്​ മർദനകാരണം. ഓച്ചിറ പൊലീസ് കേ​െസടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.