Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2020 11:58 PM GMT Updated On
date_range 29 Aug 2020 11:58 PM GMTയുവാവിന് ഗുണ്ടാസംഘത്തിെൻറ മർദനം
text_fieldsbookmark_border
യുവാവിന് ഗുണ്ടാസംഘത്തിൻെറ മർദനം ഓച്ചിറ: അസഭ്യം പറഞ്ഞതിനെ ചോദ്യംചെയ്ത യുവാവിനെ ഗുണ്ടാസംഘം മർദിച്ച ശേഷം ബിയർ കുപ്പികൊണ്ട് തലക്കടിച്ചു പരിക്കേൽപ്പിച്ചു. സാരമായി പരിക്കേറ്റ വടകര മുഖച്ചേരിഭാഗം പുതിയ പുരയിൽവീട്ടിൽ ശ്യാം ശശിധരനെ (36) ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം വൈകുന്നേരം ആറോടെ വലിയകുളങ്ങര മണലാടി ജങ്ഷനിലായിരുന്നു സംഭവം. പായിക്കുഴിയിലെ ഗുണ്ടാത്തലവന്മാരായ പ്യാരി, നന്ദു ഉൾപ്പെടെ ആറുപേർക്കെതിരെ ഓച്ചിറ പൊലീസ് കേസെടുത്തു. ആലുംപീടിക സൂനാമി കോളനിയിൽ വാടകക്ക് താമസിക്കുന്ന ശ്യാം ശശിധരൻ സുഹൃത്തിൻെറ വീട്ടിലേക്ക് വരുംവഴി പ്രതികൾ അകാരണമായി അസഭ്യം പറഞ്ഞു. ഇത് ചോദ്യം ചെയ്തതാണ് മർദനകാരണം. ഓച്ചിറ പൊലീസ് കേെസടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story