ഓണവിപണി സജീവം

ഓയൂർ: വെളിയം, പൂയപ്പള്ളി, വെളിനല്ലൂർ, കരീപ്ര, ഉമ്മന്നൂർ പഞ്ചായത്തുകളിലെ പ്രധാന ജങ്ഷനുകളിൽ . ഇത്തവണ പച്ചക്കറി വിപണിയാണ് കൂടുതൽ. അടഞ്ഞുകിടന്ന മിക്ക കടകളും പച്ചക്കറി കടകളായി രൂപാന്തരപ്പെട്ടു. പച്ചക്കറി മാർക്കറ്റുകളല്ലായിരുന്ന സൂപ്പർ മാർക്കറ്റുകൾ ഇപ്പോൾ കാർഷികവിപണ കേന്ദ്രമായിട്ടുണ്ട്. റോഡരികിൽ മൺപാത്ര വിൽപന ഉണ്ടായിരുന്നത് വലിയ തോതിൽ കുറഞ്ഞ​ു. വിപണി ലക്ഷ്യമിട്ട് നടത്തുന്ന വസ്ത്രവ്യാപാരം മന്ദഗതിയിലാണ്. കുട്ടികളുടെ കളിക്കോപ്പുകൾ, ബലൂൺ എന്നിവ കടകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. പഞ്ചായത്തുകളിലെ സാംസ്കരികസംഘടനകൾ പൂർണമായും ഓണാഘോഷം ഇല്ലാതാക്കി. ജങ്ഷനുകളിൽ പൊലീസ് ഉച്ചഭാഷിണിയിലൂടെയും അല്ലാതെയും സാമൂഹികഅകലം പാലിക്കലിനെയും മാസ്ക്ക് ധരിക്കലിനെയും കുറിച്ച് ബോധവത്കരണം ശക്തമാക്കി. പലചരക്ക് കടകളിൽ സാമൂഹികഅകലം പാലിച്ചാണ് ആൾക്കാർ നിൽക്കുന്നത്. ഓയൂർ- കൊട്ടാരക്കര റോഡരികുകളിൽ പച്ചക്കറി വിൽപന തകൃതിയായി നടക്കുന്നു. പഞ്ചായത്തുകളിലെ പ്രധാന ജങ്ഷനുകളിൽ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ ഹോംഗാർഡുമാരെ നിയമിച്ചിട്ടുണ്ടെങ്കിലും അനധികൃത പാർക്കിങ് വർധിച്ചിട്ടുണ്ട്. പ്രൊജക്ടർ മോഷണം പോയി കടയ്ക്കൽ: സ്കൂളിൽ നിന്ന് പ്രൊജക്ടർ മോഷണം പോയി. പെരിങ്ങാട് ഗവ. വെൽഫെയർ എൽ.പി സ്കൂളിൽ വ്യാഴാഴ്ച രാത്രിയാണ് മോഷണം നടന്നത്. ഓഫിസ് മുറിയോട് ചേർന്നുള്ള മുറിയുടെ വാതിൽ പൊളിച്ചാണ് പ്രൊജക്ടർ മോഷ്​ടിച്ചത്. കടയ്ക്കൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.