മജിസ്​ട്രേറ്റ്​ കോടതിക്കുവേണ്ടിയെടുത്ത കെട്ടിടം ജില്ല ജഡ്​ജി സന്ദർശിച്ചു

പത്തനാപുരം: താലൂക്കില്‍ ആരംഭിക്കുന്ന മജിസ്​ട്രേറ്റ്​ കോടതിക്കുവേണ്ടിയെടുത്ത കെട്ടിടം ജില്ല ജഡ്ജി സുരേഷ്കുമാർ സന്ദർശിച്ചു. പള്ളിമുക്കിലെ മിനി സിവില്‍ സ്​റ്റേഷനു സമീപത്തെ കെട്ടിടത്തിലാണ് താല്‍ക്കാലികമായി കോടതി ആരംഭിക്കുന്നത്. സെപ്റ്റംബര്‍ അവസാനത്തോടെ കോടതി പ്രവര്‍ത്തനക്ഷമമാകും. താലൂക്കിന് അനുവദിച്ച മജിസ്ട്രേറ്റ് കോടതി എത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കണമെന്ന് ഹൈകോടതി നിർദേശം നല്‍കിയിരുന്നു. ഇതിൻെറ അടിസ്ഥാനത്തിലാണ് ജഡ്ജി എത്തിയത്. നിലവില്‍ പുനലൂരിലാണ് പത്തനാപുരം താലൂക്കി​ൻെറ കോടതി പ്രവര്‍ത്തിക്കുന്നത്. പുനലൂര്‍ മിനിസിവില്‍ സ്​റ്റേഷനിലെ ജുഡീഷ്യല്‍ മൂന്നാം ക്ലാസ് കോടതിയാണ് പത്തനാപുരത്തേക്ക് മാറ്റുന്നത്. കമുകുംചേരി പാതയില്‍ പുതിയ കെട്ടിടത്തിന് 40 സൻെറ്​ സ്ഥലം കോടതിക്കായി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. ഇവിടവും ജഡ്ജി സന്ദര്‍ശിച്ചു. പത്തനാപുരം, കുന്നിക്കോട് തുടങ്ങിയ സ്​റ്റേഷനുകളിലെ കേസുകളാണ് പത്തനാപുരത്തെ പുതിയ കോടതിയില്‍ പരിഗണിക്കുക. കെ.ബി. ഗണേഷ്കുമാര്‍ എം.എല്‍.എ, പഞ്ചായത്ത് പ്രസിഡൻറ്​ എച്ച്. നജീബ് മുഹമ്മദ്, സെക്രട്ടറി സുരേഷ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. 'പുനലൂരിലെ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കരുത്' പുനലൂർ: പുനലൂരിലെ വഴിയോരക്കച്ചവടക്കാരെ നീക്കം ചെയ്യാനുള്ള പൊലീസ് നടപടി താൽക്കാലികമായി നിർത്തി​െവക്കണമെന്ന് സി.ഐ.ടി.യു ജില്ല സെക്രട്ടറി എസ്. ജയമോഹൻ ആവശ്യപ്പെട്ടു. പുനലൂർ പട്ടണത്തിലെ വഴിയോരക്കച്ചവടക്കാർക്ക് ഓണക്കാലം തീരുന്നതുവരെ കച്ചവടം തുടരുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിന്​ ബുധനാഴ്ച രാവിലെ മുനിസിപ്പൽ ചെയർമാ​ൻെറ ചേംബറിൽ യോഗം ചേർന്നു. ഇവരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വ്യാപകമായ പരാതിയുടെ അടിസ്ഥാനത്തിലാണിത്. തിരിച്ചറിയൽ കാർഡ് ലഭിച്ചിട്ടുള്ള 136 ഓളം കച്ചവടക്കാർ ഈ ഓണക്കാലം തീരുന്നതുവരെ നിലവിൽ കച്ചവടം ചെയ്ത സ്ഥലത്തുതന്നെ കച്ചവടം തുടരുന്നതിനുവേണ്ട സഹായം ചെയ്യാൻ യോഗം തീരുമാനിച്ചു. ജില്ലയിലാകെ വഴിയോരക്കച്ചവടം നടത്തി ഉപജീവനും നടത്തുന്ന കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് തൽക്കാലം നിർത്തി​െവക്കണമെന്ന് ജില്ല ഭരണകൂടത്തോട് ആവശ്യപ്പെടുമെന്നും ജയമോഹൻ പറഞ്ഞു. വഴിയോരക്കച്ചവടക്കാരെ സഹായിക്കുന്നതിനുവേണ്ടി സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ സബ്സിഡി ലോൺ കിട്ടുന്നതിനാവശ്യമായ സഹായം ചെയ്തു കൊടുക്കും. കാർഡ് ലഭിച്ചിട്ടില്ലാത്ത 65 ഓളം വരുന്ന കച്ചവടക്കാർക്ക് അടിയന്തരമായി കാർഡ് ലഭ്യമാക്കുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കും. ചർച്ചയിൽ മുനിസിപ്പൽ ചെയർമാൻ കെ.എ. ലത്തീഫ്, സി.പി.എം ഏരിയ സെക്രട്ടറി എസ്. ബിജു, സംഘടന നേതാക്കളായ, അക്ബർ ഷാ, താഹ, സുധീർലാൽ, ബി. സുരേന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.