ശാസ്താംകോട്ട: മൈനാഗപ്പള്ളി പഞ്ചായത്തിലെ വെട്ടിക്കാട്ട് ഏലമുതൽ മുണ്ടകപ്പാടം വരെയുള്ള പ്രദേശം നവകേരളം കർമപദ്ധതി സംസ്ഥാന ടെക്നിക്കൽ ടീം പഞ്ചായത്ത് ജനപ്രതിനിധികളൊടൊപ്പം സന്ദർനം നടത്തി. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും തരിശുനിലത്തിൽ കൃഷി ഇറക്കുന്നതിനുള്ള പദ്ധതി രൂപവത്കരിക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം. വെട്ടിക്കാട്ട് ഏല, മാടൻനട പാടശേഖരം, മുണ്ടകപ്പാടം ഏല എന്നിവിടങ്ങളിലായി 468 ഏക്കർ സ്ഥലത്ത് വർഷങ്ങളായി നെൽകൃഷി ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. പാടശേഖങ്ങളുടെ 358 മീറ്റർ നീളത്തിൽ മണ്ണ് മൂടി കിടക്കുകയാണ്. പെട്ടെന്ന് രൂപപ്പെടുന്ന വെള്ളക്കെട്ടുകൾ നെൽകൃഷിക്കും ചുറ്റുപാടുമുള്ള പ്രദേശത്തെ വീടുകൾക്ക് വൻ ഭീഷണിയുർത്തുന്നുണ്ട്. ഫീൽഡ് സന്ദർശനത്തിനുശേഷം പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി യോഗം ചേർന്ന് പുതിയ പദ്ധതികൾക്ക് രൂപം നൽകി. വി.ടെക്നിക്കൽ ടീം അംഗങ്ങളായ സജീവ്, പ്രഫ. രാജേന്ദ്രൻ, വാട്ടർ ഡിപ്പാർട്ട്മെന്‍റ് ഓഫിസർ സതീഷ്, ഹരിത കേരള ഡിസ്ട്രിക്റ്റ് ഓഫിസർ ഐസക്, ഇറിഗേഷൻ എ.ഇ ഉഷ, ശാസ്ത്രംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അൻസർ ഷാഫി, ജില്ല പഞ്ചായത്ത് അംഗം അനിൽ.എസ് കല്ലേലിഭാഗം, മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.എം. സെയ്ദ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷാജി ചിറക്കുമേൽ, ഷീബ സിജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു മോഹനൻ, ബിജുകുമാർ, ബിജികുമാരി, അനന്തു ഭാസി, സജിമോൻ, എൽ.എസ്.ജി.ഡി എ.ഇ ലക്ഷ്മി, എൻ .ആർ.ജി.എസ് എ.ഇ.സിജിന എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.