യുവതിയെ ആക്രമിച്ച കേസിൽ അറസ്റ്റിൽ

പരവൂർ: സ്ഥിരമായി കടയിൽ മദ്യപിച്ചെത്തുന്നത് വിലക്കിയ വിരോധത്തിൽ യുവതിയെ ആക്രമിച്ച സംഘത്തിലെ രണ്ടാമനും പിടിയിലായി. കലയ്ക്കോട് സ്വദേശി അനിയാണ് പിടിയിലായത്. പ്രധാനപ്രതി സുനിൽകുമാർ നേരത്തേ പിടിയിലായിരുന്നു. കലയ്ക്കോട് പടിഞ്ഞാറേ മാടൻനടയ്ക്ക്​ സമീപം ചായക്കട നടത്തുന്ന യുവതിയുടെ കടയിലാണ്​ സുനിൽകുമാറും അനിയും സ്ഥിരമായി മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയിരുന്നത്​. ഇത്​ വിലക്കിയ വിരോധത്തിൽ പ്രതികൾ യുവതിയെ ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും കഴുത്തിന് പിടിച്ച്​ തള്ളുകയുമായിരു​ന്നെന്ന്​ ​പൊലീസ് പറഞ്ഞു. കത്തി കൊണ്ടുള്ള ആക്രമണത്തിൽ യുവതിയുടെ കൈക്ക് ഗുരുതര പരിക്കേറ്റു. യുവതിയെ ആക്രമിക്കുന്നതുകണ്ട് തടയാൻ ശ്രമിച്ച ബന്ധു സുജിത്തിനും പരിക്കേറ്റിരുന്നു. അനിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.