കൊല്ലം: തേവള്ളി ഗവ. മോഡൽ എച്ച്.എസ് ഫോർ ബോയ്സിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെയും ആർട്സ് ക്ലബിന്‍റെയും ഉദ്ഘാടനം ഭാഷാധ്യാപകൻ ക്യാമ്പൽ പയസ് നിർവഹിച്ചു. എച്ച്.എം റസിയ ബീവി അധ്യക്ഷതവഹിച്ചു. വിദ്യാരംഗം ക്ലബ് കോഓഡിനേറ്റർ എ. ഷാജഹാൻ, ആർട്സ് ക്ലബ് കോഓഡിനേറ്റർ എസ്. ബിമൽകുമാർ, ലൈബ്രേറിയൻ എസ്. സജീവ്, മഞ്ജുള ആൽബർട്ട്, എസ്.എസ്. അരുൺ, അശ്വിൻ ചന്ദ്ര, എം.ആർ. ഷാ, ജെ. സിജി, ഋഷികേശ്, ആശാ സന്തോഷ് എന്നിവർ സംസാരിച്ചു. അശ്വിൻ ചന്ദ്ര വരച്ച വായനദിന ചിത്രങ്ങളുടെ പ്രകാശനം നടത്തി. പ്രതിഷേധ ധർണ അഞ്ചാലുംമൂട്: രാഹുൽ ഗാന്ധിയെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നതിൽ പ്രതിഷേധിച്ച് പനയം മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധമാർച്ചും ധർണയും ഡി.സി.സി അംഗം ജെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് പനയം സജീവ് അധ്യക്ഷതവഹിച്ചു. പെരുമൺ ജയപ്രകാശ്, സുവർണകുമാരിയമ്മ ആർ. ബിജു, വി.പി. വിധു, എ.വി. പ്രിയശ്രീ, വി.പി. സുരേഷ്, അനിതകുമാരിപിള്ള എന്നിവർ സംസാരിച്ചു. പ്രയാർ ഗോപാലകൃഷ്ണൻ അനുസ്മരണം കൊല്ലം: ക്ഷീര കർഷകന്‍റെ സുഹൃത്തും വഴികാട്ടിയുമായിരുന്നു പ്രയാർ ഗോപാലകൃഷ്ണനെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. പ്രയാർ ഗോപാലകൃഷ്ണന്‍റെ 16ാം ചരമ ദിനാചരണ അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി. സഹകരണ ജനാധിപത്യവേദി ജില്ല ചെയർമാൻ നെടുങ്ങോലം രഘു അധ്യക്ഷതവഹിച്ചു. ഡി.സി.സി പ്രസിഡന്‍റ് പി. രാജേന്ദ്രപ്രസാദ്, യു.ഡി.എഫ് ജില്ല ചെയർമാൻ കെ.സി. രാജൻ, തൊടിയൂർ രാമചന്ദ്രൻ, കെ. സുരേഷ് ബാബു, കല്ലട രമേശ്, ബേബിസൺ, ജി. രാജേന്ദ്ര പ്രസാദ്, വിപിനചന്ദ്രൻ, എൻ. ഉണ്ണിക്കൃഷ്ണൻ, ആദിക്കാട് മധു, തടത്തിവിള ഗോപാലകൃഷ്ണപിള്ള, ബിജു പാരിപ്പള്ളി, വടക്കേവിള ശശി, ലൈലാകുമാരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.