ഫർഹാൻ ദ റിയൽ ഹീറോ

ചിത്രം- കടയ്ക്കൽ: 'സർ മാസ്ക് മാറ്റി ക്ലാസെടുക്കണം, എന്നാലേ ഫർഹാന് മനസ്സിലാകൂ' കോവിഡ് പ്രതിസന്ധിയിൽ പ്ലസ് ടു ക്ലാസിലേക്കെത്തുമ്പോൾ ഫർഹാ‍ൻെറ മാതാപിതാക്കൾക്ക് അധ്യാപകരോട് പറയാനുണ്ടായിരുന്നത് ഇത്രമാത്രം. കേൾവിക്കും സംസാരശേഷിയിലും തകരാറുള്ള വയലാ വാസുദേവൻ പിള്ള സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സയൻസ് വിദ്യാർഥി മുഹമ്മദ് ഫർഹാൻ പരിമിതികളെ വെല്ലുവിളിച്ച്​ പ്ലസ് ടു സയൻസിൽ 1169 മാർക്കോടെ ഫുൾ എ പ്ലസ് നേടി. ഇലക്ട്രോണിക്സും ഡിജിറ്റൽ ഡിസൈനിങ്ങും ഇഷ്ടപ്പെടുന്ന ഫർഹാൻ നിരവധി ശാസ്ത്ര മേളകളിലും സമ്മാനം നേടിയിട്ടുണ്ട്. വീട്ടിൽ സ്കൂൾ അന്തരീക്ഷം സൃഷ്ടിച്ച് വയലാ എൻ.വി യു.പി.എസിലെ അധ്യാപിക കൂടിയായ മാതാവ് ഫെബിയയും പിന്തുണയുമായി പിതാവ് ഫസലുദ്ദീനും കൂടെയുണ്ട്. എൻ.വി.യു.പി.എസിലെ നാലാം ക്ലാസുകാരിയാണ് അനുജത്തി ആമിനാ ഫസലുദ്ദീൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.