കാറ്റിൽ വീടിന്‍റെ മേൽക്കൂര തകർന്നു

ചിത്രം- ഓയൂർ: മഴയ്ക്കൊപ്പമുണ്ടായ . വെളിയം കലയക്കോട് ദേവികാ ഭവനിൽ ശശികലയുടെ വീടിന്‍റെ മേൽക്കൂരയാണ് തകർന്നത്. ഓടുമേഞ്ഞ മേൽക്കൂരയുടെ പകുതിയോളം നിലംപതിച്ചു. തിങ്കളാഴ്ച രാത്രി 12.30 നായിരുന്നു സംഭവം. വിധവയായ ശശികലയും മകളും ഭർത്താവുമാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്. ഓടുകൾ നിലം പതിക്കുന്ന ശബ്ദം കേട്ട് വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്നവർ ഉണർന്ന് പുറത്തിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. യോഗ ദിനാചരണം ചടയമംഗലം: ചടയമംഗലം ഗവ. മഹാത്മാഗാന്ധി ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്‍റ്സ് പൊലീസ് കാഡറ്റ് യൂനിറ്റിന്‍റെ നേതൃത്വത്തിൽ യോഗ ദിനാചരണം നടത്തി. യോഗ ഇൻസ്ട്രക്ടർ കെ.എസ്. ഉഷ, അധ്യാപകരായ വി. ലതികമ്മ, വിഷ്ണു നമ്പൂതിരി, നൗഫൽ, ജലീസ, സുനിൽ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.