അഞ്ചൽ ടൗണിൽ മാലിന്യം ചീഞ്ഞുനാറുന്നു

അഞ്ചൽ: ടൗണിലുടനീളം കൂടിക്കിടക്കുന്ന മാലിന്യക്കൂമ്പാരങ്ങളിൽനിന്ന് വമിക്കുന്ന ദുർഗന്ധവും മലിനജലവും വ്യാപാരികൾക്കും നാട്ടുകാർക്കും ദുരിതമായി. ദുർഗന്ധം കാരണം മൂക്ക് പൊത്തണം. അഞ്ചൽ-പുനലൂർ പാതയിൽ വനം റേഞ്ച് ഓഫിസിനു മുന്നിലും കുളത്തൂപ്പുഴ റോഡിൽ വെയിറ്റിങ്​ ഷെഡിന് മുൻവശത്തുമാണ് മാലിന്യം കുന്നുകൂടിക്കിടക്കുന്നത്. നൂറു കണക്കിന് യാത്രക്കാരാണ് നിത്യേന കുളത്തൂപ്പുഴ റോഡിലെ വെയിറ്റിങ്​ ഷെഡിൽ ദുർഗന്ധവും സഹിച്ച് ബസ് കാത്ത് നിൽക്കുന്നത്. പുനലൂർ, ചണ്ണപ്പേട്ട, വിളക്കുപാറ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ നിർത്തുന്നതിവിടെയായതിനാലാണ് യാത്രക്കാർക്ക് സഹികെട്ട് ഇവിടെ നിൽക്കേണ്ടിവരുന്നത്. അഞ്ചൽ, അലയമൺ ഗ്രാമപഞ്ചായത്തുകളുടെ സംഗമകേന്ദ്രമാണ് ആർ.ഒ ജങ്​ഷൻ. സമ്പൂർണ ശുചിത്വ പദവി കൈ വരിച്ചതിനുള്ള പുരസ്കാരം നേടിയിട്ടുള്ള പഞ്ചായത്തുകളാണിവ രണ്ടും. മാലിന്യ സംസ്കരണം പഞ്ചായത്തുകളുടെ ചുമതലയിൽപെടുന്നതാണെങ്കിലും അധികൃതർക്ക് കുലുക്കമില്ല. മാലിന്യത്തിൽ നിന്നുള്ള ദുർഗന്ധം അസഹ്യമായതോടെ ആർ.ഒ ജങ്​ഷനിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർ കഴിഞ്ഞ ദിവസം അഞ്ചൽ ഗ്രാമപഞ്ചായത്ത്​ ഓഫിസിലെത്തി പരാതിപ്പെട്ടു. ചിത്രം: അഞ്ചൽ റേഞ്ച്​ ഓഫിസിനു മുന്നിലെ മാലിന്യക്കൂമ്പാരം (KE ACL - 4)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.