വനത്തിനുള്ളിൽ സമ്പൂർണ വിജയവുമായി അച്ചൻകോവിൽ ഗവ. സ്കൂൾ

ചിത്രം- പുനലൂർ: അച്ചൻകോവിൽ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വി.എച്ച്​.എസ്.​ഇ പരീക്ഷയിൽ 100 ശതമാനം വിജയം. ആദിവാസി-വനമേഖലയിലുള്ള വിദ്യാലയത്തിൽ പൊതുപരീക്ഷ എഴുതിയ 23 വിദ്യാർഥികളും ഉപരിപഠനത്തിന് അർഹരായി. വന്യമൃഗങ്ങളുടെ ആക്രമണഭീതിയുള്ള അച്ചൻകോവിൽ വനമേഖലയിൽ പരിമിതമായ പഠനസൗകര്യവും യാത്രാസൗകര്യമില്ലായ്മ, വൈദ്യുതി ലഭ്യതക്കുറവ്​ എന്നിവയടക്കം നിരവധി പ്രതികൂലസാഹചര്യങ്ങൾ തരണംചെയ്താണ് ചരിത്രനേട്ടം. 2018 മുതൽ പടിപടിയായി മികച്ച ആസൂത്രണത്തിലൂടെ പഠനനിലവാരം വർധിപ്പിച്ചാണ് സംസ്ഥാനതലത്തിൽ 100 ശതമാനം വിജയം നേടിയ 15 വിദ്യാലങ്ങളുടെ പട്ടികയിൽ ഇടംനേടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.