ആര്യങ്കാവ്-പുനലൂര്‍ ദേശീയപാത; അപകടം കുറക്കാന്‍ പട്രോളിങ്

കൊല്ലം: ആര്യങ്കാവ്-പുനലൂര്‍ ദേശീയപാതയിലെ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് 24 മണിക്കൂറും പൊലീസ് പട്രോളിങ് ഉറപ്പാക്കണമെന്ന് കലക്ടര്‍ അഫ്സാന പര്‍വീണ്‍. അപകടമേഖലയെ സംബന്ധിച്ച് ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് നിർദേശം. സ്ട്രീറ്റ്‌ലൈറ്റുകളും സൂചന ബോര്‍ഡുകളും സ്ഥാപിക്കുന്നതിന് ആര്യങ്കാവ്, തെന്മല പഞ്ചായത്തുകള്‍ക്കും പുനലൂര്‍ നഗരസഭക്കും നിർദേശം നല്‍കി. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിക്കുന്ന നിര്‍മാണപ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് പൊതുമരാമത്ത് വിഭാഗത്തിനെ ചുമതലപ്പെടുത്തി. എ.ഡി.എം ആര്‍. ബീനാറാണി, പി.എസ്. സുപാല്‍ എം.എല്‍.എയുടെ പ്രതിനിധി അനി മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു. അമ്പനാട്ട് എസ്റ്റേറ്റിലേക്ക്​ ബസ് സർവിസ് തുടങ്ങും കൊല്ലം: കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തലാക്കിയ അമ്പനാട്ട് എസ്റ്റേറ്റിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് സർവിസുകള്‍ വീണ്ടും തുടങ്ങണമെന്ന് കലക്ടര്‍ അഫ്സാന പര്‍വീണ്‍. ആര്യങ്കാവ്, തെന്മല പഞ്ചായത്തുകളിലെ തോട്ടം മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് വാഹനസൗകര്യം ലഭ്യമാക്കുന്നതിന്​ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇരു പഞ്ചായത്തുകളിലെയും തോട്ടം മേഖലയിലെ കുട്ടികള്‍ക്ക് നെടുംപാറ സ്‌കൂളിലെത്താന്‍ വാഹനസൗകര്യം ഏര്‍പ്പെടുത്തുന്നതിനും നിര്‍ത്തലാക്കിയവ വീണ്ടും തുടങ്ങുന്നതിനുമുള്ള നടപടികള്‍ കെ.എസ്.ആര്‍.ടി.സി-ആര്‍.ടി.ഒ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയ യോഗത്തില്‍ തീരുമാനിക്കും. അമ്പനാട് റോഡ് നവീകരിക്കുന്നതിന് ആര്യങ്കാവ് പഞ്ചായത്തിനെ ചുമതലപ്പെടുത്തി. അമ്പനാട്, പ്രിയ, വെഞ്ച്വര്‍ എസ്റ്റേറ്റുകളിലെ വിദ്യാര്‍ഥികള്‍ക്കും കുളത്തൂപ്പുഴ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠനസൗകര്യമൊരുക്കുന്നതിന് വിദ്യാര്‍ഥി അനുപാതം റിപ്പോര്‍ട്ട് ചെയ്യാന്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് നിർദേശം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.