ജാഗ്രതസമിതികള്‍ ശക്തിപ്പെടുത്തണം -വനിത കമീഷന്‍

കൊല്ലം: തദ്ദേശ സ്ഥാപങ്ങളുടെയും ജനപ്രതിനിധികളുടെയും ഇടപെടലുകളിലൂടെ പ്രശ്‌നപരിഹാരം സാധ്യമാക്കാന്‍ ജാഗ്രത സമിതികള്‍ ശക്തിപ്പെടുത്തണമെന്ന് വനിത കമീഷന്‍. ആശ്രാമം ഗെസ്റ്റ്ഹൗസില്‍ നടന്ന രണ്ടാം ദിവസത്തെ സിറ്റിങ്ങിലാണ് നിർദേശം. നിസ്സാര പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് കമീഷനെ സമീപിക്കുന്ന പ്രവണതയാണുള്ളത്. ഇവ ജാഗ്രത സമിതികളുടെ ഇടപെടലുകള്‍ വഴി പരിഹരിക്കാനാകും. പരാതികളുടെ എണ്ണവും കുറക്കാം. കൂടുതല്‍ ഗൗരവസ്വഭാവമുള്ള പരാതികള്‍ പരിഹരിക്കുന്നതിനാണ് കമീഷന്‍ പ്രാമുഖ്യം നല്‍കുന്നത്. സാധാരണക്കാര്‍ക്കും സമീപിക്കാന്‍ കഴിയുന്ന തരത്തിലാണ് വനിത കമീഷ‍​ൻെറ പ്രവര്‍ത്തനങ്ങള്‍. അദാലത്തിന് നേതൃത്വം നല്‍കിയ കമീഷനംഗം ഷിജി ശിവജി പറഞ്ഞു. പവര്‍ ഓഫ് അറ്റോര്‍ണി തട്ടിയെടുത്ത് 40 ലക്ഷത്തോളം രൂപ ലോണെടുത്ത് കുടുംബത്തെ കടക്കെണിയിലാക്കി മക‍​ൻെറ ആത്മഹത്യക്ക്​ കാരണക്കാരിയായ സ്ത്രീക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി എത്തിയ വയോധികയുടെ പരാതിയില്‍ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് തേടി. 128 കേസുകളാണ് പരിഗണിച്ചത്. 70 എണ്ണം തീര്‍പ്പാക്കി. 10 എണ്ണത്തില്‍ റിപ്പോര്‍ട്ട് തേടാനും 48 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കാനും തീരുമാനിച്ചു. പിഴ ചുമത്തി കൊല്ലം: ട്രോളിങ് നിരോധനത്തി‍ൻെറ മുന്നോടിയായി മറ്റ് പ്രദേശങ്ങളില്‍ നിന്നുള്ള എല്ലാ യാനങ്ങളും കൊല്ലം തീരം വിട്ടുപോകണമെന്ന നിർദേശം ലംഘിച്ച് മത്സ്യബന്ധനവും വിപണനവും നടത്തിയ യാനത്തിന് ഫിഷറീസ് വകുപ്പ് പിഴ ചുമത്തി. നിരോധിത മത്സ്യബന്ധന രീതികള്‍ തുടരുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മുന്നറിയിപ്പ് നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.