അന്താരാഷ്ട്ര യോഗദിനം

കൊല്ലം: എട്ടാമത് അന്താരാഷ്ട്ര യോഗദിനത്തിന്‍റെ ഭാഗമായി ദേശീയ ആയുഷ് മിഷന്‍റെ നേതൃത്വത്തില്‍ നടത്തിയ ആഘോഷ പരിപാടിയുടെ ജില്ലതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി. സുമലാല്‍ നിര്‍വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സമിതി അധ്യക്ഷൻ പി.കെ. ഗോപന്‍ അധ്യക്ഷതവഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഷൈലജ, ജില്ല ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍ ഡോ.എഫ്. അസുന്ത മേരി, എന്‍.എച്ച്.എം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. ദേവ് കിരണ്‍, നാഷനല്‍ ആയുഷ് മിഷന്‍ ജില്ല പ്രോഗ്രാം മാനേജര്‍ ഡോ.കെ.എസ്. ഷൈജു, ജില്ല ഹോമിയോ മെഡിക്കല്‍ ഓഫിസര്‍ ഡോ.സി.എസ്. പ്രദീപ് എന്നിവര്‍ പങ്കെടുത്തു. അപേക്ഷ നല്‍കണം കൊല്ലം: പട്ടികജാതി, മറ്റ് അര്‍ഹവിഭാഗം വിദ്യാര്‍ഥികള്‍ക്ക് 2022-23 അധ്യയനവര്‍ഷത്തെ ലംപ്‌സം ഗ്രാന്‍റ്, സ്‌റ്റൈപൻഡ്​, പ്രൈമറി/സെക്കന്‍ഡറി എജുക്കേഷന്‍ എയ്ഡ്, ഒമ്പത്, 10 ക്ലാസുകളിലെ വിദ്യാർഥികളുടെ ഇ.ബി.ടി സ്‌കോളര്‍ഷിപ് എന്നിവ അനുവദിക്കുന്നതിനുള്ള അപേക്ഷകള്‍ ഇ-ഗ്രാന്‍റ്സ് മുഖേന അയക്കുന്നതിനുള്ള നടപടി 30 നകം പൂര്‍ത്തിയാക്കണമെന്ന് അസി. ജില്ല പട്ടികജാതി വികസന ഓഫിസര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.