സിൽവർ ലൈൻ സമരം അനുമതിയില്ലെന്ന് സിറ്റി പൊലീസ്, അനുവാദം നൽകി റൂറൽ പൊലീസ് കൊല്ലം: സിൽവർ ലൈൻ വിരുദ്ധ സമരസമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ നടത്തുന്ന സമര സന്ദേശയാത്രക്ക് ക്രമസമാധാന പ്രശ്നം ഉന്നയിച്ച് അനുമതി നിഷേധിച്ച് സിറ്റി പൊലീസ്. എന്നാൽ, സമാന അപേക്ഷയിൽ റൂറൽ പൊലീസ് അനുമതി നൽകി. ജൂൺ 21 മുതൽ 25 വരെ ജില്ലയിലെ 45 കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി നടത്തുന്ന സന്ദേശയാത്രയിൽ മൈക്ക് ഉപയോഗത്തിന് അനുമതി തേടി നൽകിയ അപേക്ഷയിലാണ് അനുവദിക്കാനാകില്ലെന്ന മറുപടി സിറ്റി പൊലീസ് നൽകിയത്. പ്രതിഷേധ ജാഥകൾ സംഘടിപ്പിക്കുന്നത് ക്രമസമാധാന പ്രശ്നം ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് ബോധ്യപ്പെട്ടതിനാൽ അനുമതി നൽകാനാകില്ലെന്നാണ് സിറ്റി പൊലീസ് മേധാവിക്കായി എ.എസ്.പി സോണി ഉമ്മൻ കോശി നൽകിയ മറുപടിയിലുള്ളത്. ജില്ല പൊലീസ് മേധാവിക്ക് ജൂൺ 13ന് നൽകിയ അപേക്ഷയിൽ ഏതാനും ദിവസങ്ങൾക്കുശേഷം അന്വേഷണം നടത്തിയപ്പോഴും അനുമതി കിട്ടാൻ സാധ്യതയില്ലെന്ന മറുപടിയാണ് സംഘാടകർക്ക് ലഭിച്ചിരുന്നത്. തുടർന്ന് തിങ്കളാഴ്ച ഇത് സംബന്ധിച്ച് കത്തും നൽകുകയായിരുന്നു. സിൽവർ ലൈൻ വിരുദ്ധ കാമ്പയിൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലയിൽ ഈ മാസം ഏഴിന് സമാനമായ പ്രതിഷേധം സംഘടിപ്പിച്ചതിന്‍റെ തുടർച്ചയായാണ് കൊല്ലത്തും യാത്ര നടത്തുന്നത്. തിരുവനന്തപുരത്ത് അപേക്ഷ നൽകിയപ്പോൾ പൊലീസ് തടസ്സം പറഞ്ഞെങ്കിലും പിന്നീട് അനുമതി നൽകിയിരുന്നു. റൂറൽ പൊലീസിന്‍റെ അനുമതിയുള്ളതിനാൽ പ്രതിഷേധവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതായി സംസ്ഥാന കൺവീനർ എസ്. ബാബുജി അറിയിച്ചു. ചൊവ്വാഴ്ച പാരിപ്പള്ളിയിൽ തുടങ്ങുന്ന യാത്ര ആദ്യ രണ്ട് ദിനം റൂറൽ മേഖലയിലാണ് പര്യടനം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.