കൊല്ലം: അഗ്നിപഥ് പദ്ധതിക്കെതിരെ ഡി.വൈ.എഫ്.ഐ-എസ്.എഫ്.ഐ നടത്തിയ പാർലമെന്‍റ് മാർച്ചിൽ പൊലീസ് നടത്തിയ അതിക്രമത്തിനെതിരെ ഡി.വൈ.എഫ്.ഐ കൊല്ലം റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പോളയത്തോട് നിന്ന് ആരംഭിച്ച മാർച്ച് റെയിൽവേ സ്റ്റേഷനിൽ െപാലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധയോഗം ജില്ല സെക്രട്ടറി ശ്യാം മോഹൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ടി.ആർ. ശ്രീനാഥ് അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ എസ്. ഷബീർ, സംസ്ഥാന കമ്മിറ്റി അംഗം എസ്.ആർ. രാഹുൽ, ടി.പി. അഭിമന്യു, വിനു വിജയൻ, മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു. 'കെ.എസ്.ഇ.ബി ഉപഭോക്താക്കളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണം' കൊല്ലം: കേരളത്തിലെ വൈദ്യുതി ബോർഡ് ഉപഭോക്താക്കളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണമെന്നും വകുപ്പ് മന്ത്രി അടിയന്തരമായി ഇടപെടണമെന്നും കൺസ്യൂമർ വിജിലൻസ് സെന്‍റർ കൊല്ലം ജില്ല സമിതി. പ്രസരണ വിതരണനഷ്ടം ഒഴിവാക്കിയും കിട്ടാക്കടമായി വൻകിടക്കാരിൽ നിന്നുൾെപ്പടെ പിരിഞ്ഞുകിട്ടാനുള്ള 2117 കോടി പിരിച്ചെടുത്താൽ ഇലക്ട്രിസിറ്റി ബോർഡ് ലാഭകരമാക്കാമെന്നിരിക്കെയാണ് ജനങ്ങളെ പിഴിയുന്നത്. അധിക െഡപ്പോസിറ്റ് തുക ഓരോ ഉപഭോക്താക്കളുടെയും പേരിൽ ബോർഡിലുണ്ടായിരിക്കെ െഡപ്പോസിറ്റ് എന്ന പേരിൽ ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്നത് അങ്ങേയറ്റം ദ്രോഹകരമാണെന്ന് യോഗം വിലയിരുത്തി. ഇതിനെതിരെ െറഗുലേറ്ററി കമീഷനെ സമീപിക്കാനും തീരുമാനിച്ചു. കൺസ്യൂമർ വിജിലൻസ് സെന്‍റർ യോഗം സി.വി.സി പ്രസിഡന്‍റ് എസ്. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. കൺസ്യൂമർ വിജിലൻസ് സെക്രട്ടറി ഷാജിലാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ. അയ്യപ്പൻ നായർ മുഖ്യപ്രഭാഷണം നടത്തി. പ്രസന്ന ഗോപാലൻ, കടവൂർ സി. ഗോപകുമാർ, ശിവരാജൻ, ടി.സി. ഭദ്രൻ, ബി. മായാദേവി, കെ. കോമളൻ, വി. മാത്യൂസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.