പി.എൻ. പണിക്കർ അനുസ്മരണം

ശാസ്താംകോട്ട: ആയിക്കുന്നം വെളിയം ദാമോദരൻ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പി.എൻ. പണിക്കർ അനുസ്മരണവും വായനപക്ഷാചരണവും നടത്തി. പഞ്ചായത്ത് നേതൃസമിതി കൺവീനർ ഇ. നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്‍റ്​ സി. രാധാകൃഷ്ണക്കുറുപ്പ് അധ്യക്ഷതവഹിച്ചു. ഗ്രന്ഥശാലാ സെക്രട്ടറി സി. ഗോപകുമാർ, മനു വി. കുറുപ്പ്, വാർഡ് മെംബർ സജികുമാർ, കവയിത്രി രേണുകാ ഗണേശൻ, ശ്രുതി കീർത്തി, കെ.സി അജിത്കുമാർ എന്നിവർ സംസാരിച്ചു. ശൂരനാട് തെക്ക് പഞ്ചായത്ത് നേതൃസമിതിയും കുമരൻചിറ കലാഭൂഷണം ഗ്രന്ഥശാലയും ചേർന്ന് നടത്തിയ പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സി. രാജി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്‍റ്​ എം. വിജയരാഘവൻ അധ്യക്ഷതവഹിച്ചു. ഡോ. വൈ. ജോയി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് നേതൃസമിതി കൺവീനർ ഇ. നിസാമുദ്ദീൻ, മനു വി. കുറുപ്പ്, ആർ. ഗോപാലകൃഷ്ണപിള്ള, ബാലചന്ദ്രൻപിള്ള , ശ്രീധരൻ നമ്പ്യാതിരി, സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. ശാസ്താംകോട്ട: മൈനാഗപ്പള്ളി പബ്ലിക് ലൈബ്രറിയുടെ വായനപക്ഷാചരണ പരിപാടി ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ അൻസാർ ഷാഫി ഉദ്ഘാടനം ചെയ്തു. ജില്ല ലൈബ്രറി കൗൺസിൽ അംഗം എസ്. അജയൻ അനുസ്മരണപ്രഭാഷണം നടത്തി. കലോത്സവ വിജയികൾക്കും എസ്.എസ്.എൽ.സിയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കും പുരസ്കാരവിതരണം നടത്തി. ലൈബ്രറി പ്രസിഡന്‍റ് ആർ. കമൽദാസ് അധ്യക്ഷതവഹിച്ചു. എം.കെ. രവി, രാജൻപിള്ള, രാജീവ്, രേണുക, റാണിമോൾ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.