'ബി.ജെ.പി കമീഷൻ പറ്റി പണം അടിച്ചുമാറ്റുന്ന പാർട്ടി'

ഓയൂർ: പൊതുമേഖല സ്ഥാപനങ്ങൾ വിറ്റുതുലച്ച് കമീഷൻ പറ്റി പണം അടിച്ചുമാറ്റുന്ന പാർട്ടിയായി ബി.ജെ.പി മാറിയതായി കെ. മുരളീധരൻ എം.പി. ഭൂരിപക്ഷം നഷ്ടപ്പെട്ട വെളിനല്ലൂർ പഞ്ചായത്ത് എൽ.ഡി.എഫ് ഭരണസമിതി രാജി​െവക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫിന്‍റെ നേതൃത്വത്തിൽ ഓയൂരിൽ നടത്തിയ രാഷ്ടീയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളമാകമാനം സി.പി.എം-ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടാണ്. അതിന്‍റെ ഭാഗമായാണ് വെളിനല്ലൂർ പഞ്ചായത്തിലും ബി.ജെ.പി പിന്തുണയോടെ എൽ.ഡി.എഫ് ഭരണസമിതി നിലനിൽക്കുന്നത്. വെളിനല്ലൂർ പഞ്ചായത്ത് ഭരണവും പിണറായിയുടെ ഭരണവും ഒന്നിച്ചവസാനിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ മുസ്​ലിം ലീഗ് പഞ്ചായത്ത് പാർലമൻെററി പാർട്ടി നേതാവ് സഹീദ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്‍റ്​ രാജേന്ദ്രപ്രസാദ്, എം.എം. നസീർ, വെളിയം ശ്രീകുമാർ, ചിതറ മുരളി, പി.എസ്​. പ്രദീപ്, എസ്​.എസ്​. ശരത്, ചെങ്കൂർ സുരേഷ്, പി.ആർ. സന്തോഷ്, വി.ഒ. സാജൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.