വാഹനമോഷണം: മണിക്കൂറുകൾക്കകം പ്രതികൾ​ പിടിയിൽ

പാരിപ്പള്ളി: ഇരുചക്രവാഹനം മോഷണം നടത്തിയ പ്രതികൾ മണിക്കൂറുകൾക്കകം പൊലീസ്​ പിടിയിൽ. പാരിപ്പള്ളി മണ്ണയത് ചരുവിള പുത്തൻവീട്ടിൽ ചക്കരക്കുട്ടൻ എന്ന ഹരീഷ് (18), വിലവൂർക്കോണത്ത് നിഥിഷ് ഭവനത്തിൽ ഇട്ടൂപ്പി എന്ന മാഹിൻലാൽ (20) എന്നിവരാണ് പാരിപ്പള്ളി പൊലീസിന്‍റെ പിടിയിലായത്. പാരിപ്പള്ളി വേളമാനൂർ വിഷ്ണുമുകുന്ദത്തിൽ ആദർശിന്‍റെ ഇരുചക്രവാഹനമാണ്​ കഴിഞ്ഞ 17ന് രാത്രിയിൽ വീട്ടിൽ നിന്ന് മോഷണം പോയത്. ആദർശിന്‍റെ പരാതിയിൽ പാരിപ്പള്ളി പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്ത്​ വീട്ടിലും പരിസരപ്രദേശങ്ങളിലും റോഡുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പ്രതികൾ ഇരുവരും മുമ്പും കേസുകളിൽ ഉൾപ്പെട്ടവരാണ്. മഹിലാൽ 2021ൽ മോഷണക്കേസിൽ പ്രതിയാണ്, ഹരീഷ് പീഡനമുൾപ്പെടെയുള്ള പോക്സോ കേസിലും പ്രതിയാണ്. ജില്ല പൊലീസ്​ മേധാവി ടി. നാരായണ‍ന്‍റെ നിർദേശാനുസരണം ചാത്തന്നൂർ അസി. കമീഷണർ ബി. ഗോപകുമാറിന്‍റെ മേൽനോട്ടത്തിൽ പാരിപ്പള്ളി ഇൻസ്​പെക്ടർ അൽജബാറിന്‍റെ നേതൃത്വത്തിൽ എസ്​.ഐ മാരായ കെ. സുരേഷ്​കുമാർ, ബി. സുരേഷ്​കുമാർ, സി.പി.ഒമാരായ നൗഷാദ് റാവുത്തർ, എസ്. നൗഷാദ്​ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.