കേന്ദ്ര ഖജനാവ് കോർപറേറ്റുകൾക്കായി തുറന്നുകൊടുത്തിരിക്കുന്നു–മന്ത്രി

പെരിനാട്: റേഷൻ വെട്ടിക്കുറച്ചും ഗ്യാസ്​ സബ്സിഡി നിർത്തലാക്കിയും ഡീസലിനും പെട്രോളിനും വില വർധിപ്പിച്ചും ജനങ്ങളെ ദുരിതത്തിലാക്കുന്ന കേന്ദ്രസർക്കാർ ഖജനാവ് കോർപറേറ്റുകൾക്കായി തുറന്നുകൊടുത്തിരിക്കുകയാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. സി.പി.ഐ പെരിനാട് ഈസ്റ്റ് ലോക്കൽ സമ്മേളനം വെള്ളിമൺമുക്ക് ഗോകുലം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കുണ്ടറ മണ്ഡലം സെക്രട്ടറി ജി. ബാബു, സെക്ര​േട്ടറിയറ്റംഗം എ. ഗ്രേഷ്യസ്​, ടി. സുരേഷ്​കുമാർ, ആർ. ശിവശങ്കരപ്പിള്ള, ജലജാഗോപൻ, ലോക്കൽ സെക്രട്ടറി ലെറ്റസ്​ ജെറോം, സ്വാഗതസംഘം പ്രസിഡന്‍റ്​ എസ്​. അനിൽകുമാർ, സെക്രട്ടറി രാജു എബ്രഹാം, കൺവീനർ എസ്​. മണികണ്ഠൻ, ജോണി, ജെ. ഷാജി, ആർ. ഷംനാൽ, ബി. ദിനേശ്, എൻ. സദാശിവൻനായർ, ശോഭന അർജുൻ, ബിന്ദുമോൾ എന്നിവർ സംസാരിച്ചു. പെൺവായന കേരളത്തിൽ വലിയ സാംസ്​കാരികമുന്നേറ്റം ഉണ്ടാക്കും-സി. ബാൾഡ്വിൻ കുണ്ടറ: ചെറുമൂട് ഗ്രന്ഥകൈരളി വായശാലയുടെ വായനപക്ഷാചരണം സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സി. അംഗം സി. ബാൾഡ്വിൻ ഉദ്ഘാടനം ചെയ്തു. വൈസ്​ പ്രസിഡന്‍റ്​ ആർ. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. വി. മോഹനൻ പി.എൻ. പണിക്കർ അനുസ്​മരണ പ്രഭാഷണം നടത്തി. സെക്രട്ടറി ശിവൻ വേളിക്കാട്, ബി. മോഹനചന്ദ്രൻപിള്ള, ടി. യേശുദാസൻ, പ്രസന്ന പിള്ള, ഗിരിജ വിക്രമൻ, എബ്രഹാം ഫിലിപ്പ്, തങ്കമണിയമ്മ, പ്രേംകുമാർ, സിന്ധുമോഹൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.