ഉപകരണങ്ങളുടെ വിതരണം

ശാസ്താംകോട്ട: സമഗ്രശിക്ഷാ കേരളത്തിന്‍റെ നേതൃത്വത്തിൽ ശാസ്താംകോട്ട ബി.ആർ.സി അംഗപരിമിതിയും കാഴ്ചപരിമിതിയും ഉള്ള കുട്ടികൾക്ക് വിവിധ ഉപകരണങ്ങൾ വിതരണം ചെയ്തു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശാസ്താംകോട്ട പഞ്ചായത്ത്‌ പ്രസിഡന്‍റ് ആർ. ഗീത അധ്യക്ഷത വഹിച്ചു. കിഷോർ കെ. കൊച്ചയ്യം, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സജിത, ബി.ആർ.സി ട്രെയിനർ ഭവ്യ ബാല, സ്പെഷൽ എജുക്കേറ്റർമാരായ ബ്ലെസി ബെന്നി, സജിന എന്നിവർ സംസാരിച്ചു. ബോധവത്കരണ ക്ലാസ് ശാസ്താംകോട്ട: ശൂരനാട് വടക്ക് സാമൂഹികാരോഗ്യ കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ പഞ്ചായത്ത്‌ പരിധിയിലുള്ള അംഗൻവാടി വർക്കർമാർക്ക് ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് ബോധവത്കരണ ക്ലാസ് നടത്തി. ഭക്ഷ്യസുരക്ഷ ഓഫിസർ മാനസ ക്ലാസ് നയിച്ചു. ഡോ.എം.കെ. വിമല, ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ. ഷിബു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.