ശാസ്താംകോട്ട: മൈനാഗപ്പള്ളി പഞ്ചായത്ത് കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അൻസർ ഷാഫി, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ലാലി ബാബു, സ്ഥിരം സമിതി അധ്യക്ഷരായ മൈമൂനത്ത് നജീബ്, ഷീബാ സിജു, ഷാജി ചിറക്കുമേൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വൈ. ഷാജഹാൻ, രാജി രാമചന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു മോഹൻ, ബിജുകുമാർ, സജിമോൻ, പഞ്ചായത്ത് സെക്രട്ടറി ഡെമാസ്റ്റൻ എന്നിവർ സംസാരിച്ചു. നവോത്ഥാന സ്മൃതിദിനം ശാസ്താംകോട്ട: കെ.പി.എം.എസ് ശാസ്താംകോട്ട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യൻകാളിയുടെ 81ാം ചരമദിനം നവോത്ഥാന സ്മൃതിദിനമായി ആചരിച്ചു. കെ.പി.എം.എസ് സംസ്ഥാന അസി. സെക്രട്ടറി അനിൽ ബെഞ്ചമൻപാറ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡന്‍റ് ലിഷർ ആനന്ദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എൻ. ബിജു, യൂനിയൻ സെക്രട്ടറി എസ്. ശ്രീകുമാർ, ട്രഷറർ സജു ടി. ചിത്തിര, വൈസ് പ്രസിഡന്‍റുമാരായ സജിലാൽ, മണികണ്ഠൻ, അസി. സെക്രട്ടറി ബിനു മാവിനാത്തറ, ദീപുചന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.