പെൺകുട്ടിയെ ആ​ക്രമിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

അഞ്ചാലുംമൂട്: സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ബസ്​ സ്​റ്റോപ്പിൽ നിന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ചയാൾ പോക്സോ കേസിൽ അറസ്റ്റിൽ. തൃക്കരുവ പ്രാക്കുളം നടയിൽ തെക്കതിൽ വീട്ടിൽ കൃഷ്ണദാസ് (35) ആണ് അഞ്ചാലുംമൂട് പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞദിവസമാണ് പ്രാക്കുളം എൻ.എസ്.എസ്. എച്ച്.എസ്.എസ് സ്കൂളിൽ നിന്ന് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി സമീപത്തെ ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയെ ഇയാൾ ആക്രമിക്കാൻ ശ്രമിച്ചത്. പെൺകുട്ടി ബഹളം ​െവച്ചതിനെ തുടർന്ന്​ ഇയാൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ കൃഷ്ണദാസിനെ കരുവയിൽ നിന്നാണ്​ പിടികൂടിയത്. അഞ്ചാലുംമൂട് സ്റ്റേഷൻ ഹൗസ് ഓഫിസർ നകുൽ രാജേന്ദ്ര ദേശ്മുഖ്, ഇൻസ്പെക്ടർ സി.ദേവരാജൻ, എസ്.ഐമാരായ അനീഷ്, ഫാദിൽ റഹ്മാൻ, ആന്‍റണി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.