ശാസ്താംകോട്ട: നാടിനെ സേവിക്കാനും മറ്റുള്ളവരെ സഹായിക്കാനും വേണ്ടിയുള്ളതാകണം രാഷ്ട്രീയ പ്രവർത്തനമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ശാസ്താംകോട്ട സുധീറിന്‍റെ ഒന്നാം ചരമ വാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് തുണ്ടിൽ നൗഷാദ് അധ്യക്ഷതവഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി, പി.സി. വിഷ്ണുനാഥ് എം.എൽ.എ, ഡി.സി.സി പ്രസിഡന്‍റ് പി. രാജേന്ദ്രപ്രസാദ്, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖരൻ, എ. ഷാനവാസ്ഖാൻ, ജി. പ്രതാപവർമ തമ്പാൻ, പി. ജർമിയാസ്, എഴുകോൺ നാരായണൻ, എം.വി. ശശികുമാരൻ നായർ, കല്ലട രമേശ്, ദിനേശ് ബാബു, അബ്ദുൽ റഷീദ്, ഉല്ലാസ് കോവൂർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.