കൊല്ലം: ഹരിത ഊർജരീതികൾ അവലംബിച്ച് 'കാർബൺ ന്യൂട്രൽ' പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി രൂപവത്കരിച്ച നാഷനൽ ഗ്രീൻ എനർജി ഫോറം ഞായറാഴ്ച രാവിലെ 11 ന് ഓൺലൈനായി മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനംചെയ്യും. ന്യൂദൽഹിയിലെ സെന്‍റർ ഫോർ ടെക്നോളജി ആൻഡ് ഡെവലപ്മെന്റ് ഡയറക്ടർ ഡോ. ഡി. രഘുനന്ദൻ മുഖ്യപ്രഭാഷണം നടത്തും. എനർജി മാനേജ്മെന്റ് സെന്‍റർ സ്ഥാപക ഡയറക്ടർ പ്രഫ. വി.കെ. ദാമോദരൻ അധ്യക്ഷതവഹിക്കും. വിദ്യാഭ്യാസ വായ്പ ജപ്തി ഭീഷണി നേരിടുന്നവരുടെ യോഗം കൊല്ലം: വിദ്യാഭ്യാസ വായ്പയെടുത്ത് ജപ്തി ഭീഷണി നേരിടുന്നവരുടെ അടിയന്തരയോഗം ഏഴിന് രാവിലെ ഒന്നിന് കൊട്ടാരക്കര നാഥൻസ് ഹോട്ടലിൽ നടക്കും. വായ്പ പ്രശ്നങ്ങൾ നേരിടുന്ന എല്ലാവരും പങ്കെടുക്കണമെന്ന് ജില്ല പ്രസിഡന്‍റ് സി.എം. ജോയിയും സെക്രട്ടറി എസ്. രാഘവനും അറിയിച്ചു. ഫോൺ: 9349392166, 9446335639.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.