കുണ്ടറ: സന്തോഷ് ട്രോഫി താരം ബിബിൻ അജയന് ചെറുമൂട് ഗ്രന്ഥകൈരളി ലൈബ്രറി നൽകിയ സ്വീകരണം ഡെപ്യൂട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡന്‍റ് ആർ. രാധാകൃഷ്ണപിള്ള അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് നേതൃസമിതി കൺവീനർ സുരേഷ്ബാബുവും വനിതവേദി കൺവീനർ പ്രസന്നപിള്ളയും മെമന്‍റോ നൽകി. സെക്രട്ടറി ശിവൻ വേളിക്കാട്, ബി. മോഹനചന്ദ്രൻപിള്ള, ടി. യേശുദാസൻ, വി. മോഹനൻ, വൈ. ഷാജി, പ്രേംകുമാർ, പ്രദീപ്, ആർ. രഘുനാഥൻനായർ, മോഹൻ തട്ടുവിള, സിന്ധു മോഹൻ, മഹേഷ് എന്നിവർ സംസാരിച്ചു. യു.ഡി.എഫ് ആഹ്ലാദ പ്രകടനം കുണ്ടറ: തൃക്കാക്കര തെരഞ്ഞെടുപ്പിൽ ഉമാ തോമസിന്‍റെ തിളക്കമാർന്ന വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് യു.ഡി.എഫ് പ്രവർത്തകർ പ്രകടനം നടത്തി. യു.ഡി.എഫ് കൺവീനർ കുരീപ്പള്ളി സലിം, ഡി.സി.സി ജനറൽ സെക്രട്ടറി കെ.ആർ.വി. സഹജൻ, ആന്‍റണി ജോസ്, കെ. ബാബുരാജൻ, അനിഷ് പടപ്പക്കര, വിനോദ് കോണിൽ എന്നിവർ സംസാരിച്ചു. പേരയത്ത് നടത്തിയ പ്രകടനത്ത് യു.ഡി.എഫ് മണ്ഡലം ചെയർമാൻ ജെ.എൽ. മോഹനൻ, പഞ്ചായത്ത് പ്രസിഡന്‍റ് അനീഷ് പടപ്പക്കര, അരുൺ അലക്സ്, പേരയം ഷാജി, സുരേഷ്, സ്റ്റാഫോർഡ്, റെയ്ച്ചൽ ജോൺസൺ, ഷേർളി, രാജേന്ദ്രൻ പിള്ള എന്നിവർ നേതൃത്വം നൽകി. റോഡ് നിർമാണ യന്ത്രവാഹനങ്ങൾ ഓട്ടോ സ്റ്റാൻഡിൽ കുണ്ടറ: തിരക്കേറിയ പെരുമ്പുഴ ജങ്ഷനിൽ റോഡ് നിർമാണത്തിന് ഉപയോഗിക്കുന്ന വലിയ വാഹനങ്ങൾ നിരത്തി ഓട്ടോ സ്റ്റാൻഡിൽ ഇട്ടത് ബുദ്ധിമുട്ടായി. പഞ്ചായത്ത് ലൈസൻസുള്ള 140 ഓട്ടോകളാണ് സ്റ്റാൻഡിലുള്ളത്. ട്രാൻസ്ഫോർമറിനോട് ചേർന്ന് ഓട്ടോകൾ പാർക്ക് ചെയ്യുന്നിടത്താണ് ഈ വാഹനങ്ങൾ. ട്രാൻസ്ഫോർമറിന് പിറകിൽ ടെംബോ സ്റ്റാൻഡ് ആയതിനാൽ ഓട്ടോകൾ ഇപ്പോൾ പ്രയാസത്തിലാണ്. ഒരാഴ്ചയിൽ അധികമായി ഇങ്ങനെ വലിയ വാഹനങ്ങൾ നിർത്തിയിട്ടിട്ട്. പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് ഓട്ടോ ഡ്രൈവർമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.