കടയ്ക്കൽ: അന്തർസംസ്ഥാന പാതയിൽ മടത്തറ മേലേമുക്കിൽ വീണ്ടും വാഹനാപകടം. കൂട്ടിയിടിച്ച പിക്അപ് വാനുകളിലൊന്ന് റോഡിലേക്ക് മറിഞ്ഞു. മൂന്നുപേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ ആറിനായിരുന്നു അപകടം. ആലപ്പുഴ മുതുകുളം ശ്രീരാമ മന്ദിരത്തിൽ വിജയൻ (59), ശിവകാശി ഇന്ദിരാ നഗറിൽ സുരേഷ് (32), തമിഴ്നാട് സ്വദേശിയായ യുവാവ് എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ടൂറിസ്റ്റ് ബസും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് അപകടം നടന്ന വളവിന് അടുത്ത വളവിലാണ് വെള്ളിയാഴ്ച അപകടമുണ്ടായത്. തമിഴ്നാട്ടിൽനിന്ന് പാക്കിങ് യൂനിറ്റുമായി മടത്തറ ഭാഗത്തേക്ക് അമിത വേഗത്തിൽ വന്ന വാൻ ശാന്തിഗിരി ആശ്രമത്തിന്‍റെ മരുന്ന് വിതരണത്തിന് കുളത്തൂപ്പുഴക്ക് പോകുകയായിരുന്ന വാനിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ശാന്തിഗിരി ആശ്രമത്തിന്‍റെ വാഹനം റോഡിലേക്ക് മറിഞ്ഞു. ഓടിയെത്തിയ നാട്ടുകാർ പരിക്കേറ്റവരെ കടയ്ക്കൽ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരിക്കേറ്റ വിജയൻ ആശ്രമത്തിന്‍റെ വാഹനത്തിലെ ഡ്രൈവറാണ്. മറിഞ്ഞ വാഹനത്തിൽനിന്ന് അപകടകരമായ വിധത്തിൽ റോഡിലേക്ക് ഓയിൽ പടർന്നത് കടയ്ക്കൽ നിന്നെത്തിയ അഗ്നിരക്ഷാസേന കഴുകി മാറ്റി. ചിതറ പൊലീസും സ്ഥലത്തെത്തിയിരുന്നു. എസ്.പി.സി പഠനക്യാമ്പ് കൊട്ടാരക്കര: നെടുവത്തൂർ ഈശ്വരവിലാസം എച്ച്.എസ്.എസിലെ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് ത്രിദിന പഠന ക്യാമ്പ് നെടുവത്തൂർ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി അധ്യക്ഷൻ ആർ. രാജശേഖരൻപിള്ള ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് വി. ഗോപകുമാർ അധ്യക്ഷതവഹിച്ചു. സ്കൂൾ മാനേജർ കെ. സുരേഷ്കുമാർ, ക്യാമ്പ് ജില്ല കോഓഡിനേറ്റർ എ.ജി. വാസുദേവൻപിള്ള, എസ്.പി.സി അസി.നോഡൽ ഓഫിസർ ബൈജു, സ്കൂൾ പ്രിൻസിപ്പൽ ജിജി വിദ്യാധരൻ, ഹെഡ്മിസ്ട്രസ് സിന്ധു എസ്. നായർ, ആർ. രജീഷ്, സാം ഡാനിയൽ, എം.കെ. ഗംഗ, ആർ.ജി. അനൂപ്, വിമൽരാജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.