പുരാണ പാരായണക്കാരുടെ പ്രശ്നങ്ങളിൽ ഗവ. ഇടപെടണം -അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി കൊല്ലം: പുരാണ പാരായണക്കാരുടെ സാംസ്കാരിക പ്രവർത്തക ക്ഷേമനിധിയിലെ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കാൻ ഗവ. ഇടപെടണമെന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി. കേരള പുരാണ പാരായണ സംഘടനയുടെ സംസ്ഥാനതല സ്പെഷൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സംസ്ഥാന പ്രസിഡന്‍റ് അമ്പാടി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രഭാകരൻ പുത്തൂർ, ഡി.സി.സി പ്രസിഡന്‍റ് പി. രാജേന്ദ്രപ്രസാദ്, പ്രയാർ ഗോപാലകൃഷ്ണൻ, ബേബിസൻ, കൊല്ലം മധു, കെ.ബി. മുരളികൃഷ്ണൻ, ധർമരാജൻ പുനലൂർ, ഡോ. വി.എസ്. രാധാകൃഷ്ണൻ, മുട്ടം സി.ആർ. ആചാര്യ, ആർ. പ്രകാശൻപിള്ള, എം. ദേവദാസ്, രാധാകൃഷ്ണൻ, പെരുമ്പലത്ത് ശാന്തിനികേതൻ ഗോപാലകൃഷ്ണപിള്ള, തേവലക്കര സോമൻ, വിജയൻപിള്ള ആയിക്കുന്നം, എ.ആർ. കൃഷ്ണകുമാർ, മങ്കാട്ട് ആർ. പുരുഷൻപിള്ള, കുമാരി ദേവിപിള്ള, മായാസാഗരാലയം എന്നിവർ സംസാരിച്ചു. അമ്പാടി സുരേന്ദ്രൻ രചിച്ച 'മനസ്സിൽ തട്ടിയ വ്യക്തിത്വങ്ങൾ', 'തൃക്കേട്ട അനുഭവങ്ങളും ഓർമക്കുറിപ്പുകളും'പുസ്തകങ്ങൾ അശ്വതി തിരുനാൾ പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.