തുറമുഖത്ത്​ പിടിച്ചിട്ട പായ്​ക്കപ്പലുമായി സഞ്ചാരി മടങ്ങി

കൊല്ലം: തുറമുഖത്തിന്​ സമീപത്തുനിന്ന്​ തീരദേശ പൊലീസ്​ കസ്റ്റഡിയിലെടുത്ത പായ്ക്കപ്പലും അതിലെത്തിയ സമുദ്ര സഞ്ചാരിയും ഒരാഴ്ചക്ക്​​ ശേഷം മടങ്ങി. നെതർലൻഡ്സ് സ്വദേശിയും രാജ്യാന്തര നീന്തൽ പരിശീലകനുമായ ജെറോൺ എല്യൂട്ടാണ്​ വെള്ളിയാഴ്ച വൈകീട്ടോടെ ത‍​ൻെറ പായ്ക്കപ്പലിൽ കൊല്ലം തീരം വിട്ടത്​. കഴിഞ്ഞ 26ന്​ തുറമുഖത്തിന്​ സമീപം അനാഥമായ നിലയിലാണ്​ തീരദേശ പൊലീസ്​ പായ്ക്കപ്പൽ ക​ണ്ടെത്തിയതും തുടർന്ന്​ പിടിച്ചെടുത്തതും. കൊച്ചിയിൽനിന്ന്​ ആൻഡമാൻ നിക്കോബാറിലേക്കുള്ള യാത്രാമധ്യേ പായ്ക്കപ്പലിൽ ​വെച്ച്​ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ പായ്ക്കപ്പലിൽ ഉണ്ടായിരുന്ന കയാക്കിങ്​ വഞ്ചിയിൽ കൊല്ലം തീരത്ത്​ അടുക്കുകയായിരുന്നു എന്നാണ്​ ജെറോൺ എല്യൂട്ട്​ പറഞ്ഞത്​. തുടർന്ന്​ നടത്തിയ പരിശോധനയിൽ പായ്ക്കപ്പലി‍ൻെറ രജിസ്​ട്രേഷൻ കാലാവധി കഴിഞ്ഞതായി വ്യക്തമായിരുന്നു. തുടർന്ന്​ ടാൻസാനിയ, ഹോളണ്ട്​ എന്നിവിടങ്ങളിൽനിന്ന്​ രജിസ്​ട്രേഷൻ പുതുക്കുന്നതിന്​ നടപടികൾ പൂർത്തിയാക്കിയതോടെയാണ്​ തിരികെ പ്പോകാനുള്ള വഴിതെളിഞ്ഞത്​. ​ഇദ്ദേഹത്തി‍ൻെറ കാലിന്​ പരിക്കേറ്റതും യാത്ര വൈകിച്ചു. വെള്ളിയാഴ്ച വൈകീട്ടോടെയാണ്​ നടപടിക്രമങ്ങൾ പൂർത്തിയായത്​. തുടർന്ന്​ തീരദേശ പൊലീസി‍ൻെറ ബോട്ടിൽ തുറമുഖത്തി‍ൻെറ അതിർത്തിവരെ ജെറോണിനെ എത്തിച്ചു. അവിടെനിന്ന്​ പായ്ക്കപ്പലിൽ ജെറോൺ ത‍​ൻെറ സമുദ്രയാത്ര പുനരാരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.