ഭരണഘടന സാക്ഷരത കാമ്പയിൻ

അഞ്ചൽ: മതഗ്രന്ഥങ്ങളെക്കാൾ പവിത്രമായി കരുതേണ്ടതാണ് ഇന്ത്യൻ ഭരണഘടനയെന്നും വീടുകളിൽ ഭരണഘടന ഗ്രന്ഥം വാങ്ങി സൂക്ഷിക്കേണ്ടത് അനിവാര്യമാണെന്നും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തിൽ അഞ്ചലിൽ നടന്ന ഭരണഘടന സാക്ഷരത പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ രാധ രാജേന്ദ്രൻ അധ്യക്ഷതവഹിച്ചു. പി.എസ്. സുപാൽ എം.എൽ.എ, ജില്ല പഞ്ചായത്തംഗങ്ങളായ സി. അംബിക കുമാരി, ഡോ.കെ. ഷാജി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ എം. മനീഷ്, വിവിധ പഞ്ചായത്ത് പ്രസിഡന്‍റുമാരായ ജിഷ മുരളി, ടി. അജയൻ,സുജ സുരേന്ദ്രൻ, അസീന മനാഫ്, എസ്. ബൈജു, സുജ തോമസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.