കൊല്ലം: ജില്ല ലൈബ്രറി കൗണ്‍സില്‍ ജില്ലയിലെ വനിതകള്‍ക്കായി സംഘടിപ്പിച്ചിട്ടുള്ള പെണ്‍വായന മത്സരത്തിൻെറ താലൂക്കുതല മത്സരം ഞായറാഴ്ച ഉച്ചക്ക് രണ്ടുമുതല്‍ താലൂക്ക് കേന്ദ്രങ്ങളില്‍ നടക്കും. കൊല്ലം- മുണ്ടയ്ക്കല്‍ കോഓപറേറ്റിവ് കോളജ്, കൊട്ടാരക്കര-കൊട്ടാരക്കര ഗവ. ടൗണ്‍ യു.പി.എസ്, കരുനാഗപ്പള്ളി-കരുനാഗപ്പള്ളി ഗവ.ഗേള്‍സ് ഹൈസ്കൂൾ, പുനലൂര്‍-പുനലൂര്‍ ഗവ.എച്ച്.എസ്, പത്തനാപുരം-പത്തനാപുരം അല്‍-അമീന്‍ പബ്ലിക് സ്കൂൾ, കുന്നത്തൂര്‍-ശാസ്താംകോട്ട ഗവ.എച്ച്.എസ് എന്നിവിടങ്ങളിലാണ് മത്സരം. ഗ്രന്ഥശാലകളില്‍ നിന്നും തെരഞ്ഞടുക്കപ്പെട്ടിട്ടുള്ളവര്‍ താലൂക്കുതല മത്സരത്തില്‍ പങ്കെടുക്കണമെന്ന് ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് കെ.ബി. മുരളീകൃഷ്ണനും സെക്രട്ടറി ഡി. സുകേശനും അറിയിച്ചു. എസ്. ത്യാഗരാജന് അന്ത്യാഞ്ജലി കൊല്ലം: കഴിഞ്ഞദിവസം അന്തരിച്ച മുൻ എം.എൽ.എയും മുതിർന്ന ആർ.എസ്.പി നേതാവുമായിരുന്ന എസ്. ത്യാഗരാജന് അന്ത്യാഞ്ജലി. സമൂഹത്തിലെ വിവിധ തുറകളിൽ നിന്നുള്ളവരും പാർട്ടി പ്രവർത്തകരും അടക്കം വൻജനാവലി അദ്ദേഹത്തിന് ആദരാജ്ഞലി അർപ്പിക്കാൻ മുണ്ടയ്ക്കലിലെ വീട്ടിലും ആർ.എസ്.പി ജില്ല കമ്മിറ്റി ഓഫിസിലും പോളയത്തോട് ശ്മശാനത്തിലും എത്തിയിരുന്നു. രാവിലെ വീട്ടിൽ നിന്നും ആർ.എസ്.പി ജില്ല കമ്മിറ്റി ഓഫിസിൽ വിലാപയാത്രയായി കൊണ്ടുവന്ന മൃതദേഹത്തിൽ പാർട്ടി നേതാക്കളായ എ.എ. അസീസ്, ഷിബു ബേബിജോൺ, ബാബു ദിവാകരൻ, കെ.എസ്. വേണുഗോപാൽ എന്നിവർ പാർട്ടി പതാക പുതപ്പിച്ചു. തുടർന്ന് 12ഓടെ പോളയത്തോട് പൊതുശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളാടെ സംസ്കരിച്ചു. എൻ.കെ. പ്രേമചന്ദ്രൻ. എം.പി, മേയർ പ്രസന്ന ഏണസ്റ്റ്, സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു, മുൻ മന്ത്രിമാരായ കെ. രാജു, ജെ. മേഴ്സിക്കുട്ടിഅമ്മ, ഡി.സി.സി പ്രസിഡന്‍റ് രാജേന്ദ്രപ്രസാദ്, ബിന്ദുകൃഷ്ണ, തുടങ്ങി നിരവധിപേർ ആദരാഞ്ജലികൾ അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.