പൂമരം അവധിക്കാല പഠനക്യാമ്പ്

ശാസ്താംകോട്ട: ആടിയും പാടിയും അറിവുകൾ പങ്കുവെച്ചും പൂമരം ക്യാമ്പ് അരങ്ങേറി. ശൂരനാട് വടക്ക് ഭാവന ഗ്രന്ഥശാല ആൻഡ്​ വായനശാലയുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 62 കുട്ടികൾ പങ്കെടുത്തു. ജയചന്ദ്രൻ തകഴിക്കാരൻ, മത്തായി സുനിൽ, ബൈജു മലനട, സുധി ശാസ്താംകോട്ട എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സമാപന സമ്മേളനം വാർഡ് മെംബർ എം. സമദ് ഉദ്ഘാടനം ചെയ്തു. മെംബർ സുനിത ലത്തീഫ് ക്യാമ്പ് അംഗങ്ങൾക്കുള്ള സർട്ടിഫിറ്റ് വിതരണം നടത്തി. സി.കെ. വിജയാനന്ദ്, ലത്തീഫ് പെരുങ്കുളം, സുരേഷ് ഉത്രാടം, ആർ. ഇന്ദ്രജിത്ത്, സി.കെ. പ്രേംകുമാർ, ബി. ഉപേന്ദ്രൻ എന്നിവർ സംസാരിച്ചു. തുടർന്ന് ആലപ്പുഴ തെസ്പിയൻ തിയറ്ററി‍ൻെറ 'ജോസഫി‍ൻെറ റേഡിയോ എന്ന നാടകം അവതരിപ്പിച്ചു. പ്രവേശനോത്സവം (ചിത്രം) ശാസ്താംകോട്ട: പോരുവഴി മുപ്പത്തിനാലാം നമ്പർ അംഗൻവാടിയിൽ നടന്ന പ്രവേശനോത്സവം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ നസീറാബീവി ഉദ്ഘാടനം ചെയ്തു. മോനമ്മ അധ്യക്ഷത വഹിച്ചു. അർത്തിയിൽ അൻസാരി, ചക്കുവള്ളി നസീർ, നൗഫൽ വാഴയ്യം, തോപ്പിൽ നൗഫൽ, ഷാജി, നസീമ, ജാസ്മി, റസീന എന്നിവർ സംസാരിച്ചു. ഘോഷയാത്ര, വരവേൽപ്പ്, പഠനോപകരണ വിതരണം, ഉപഹാരസമർപ്പണം എന്നിവനടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.