കൊട്ടിയം: സംസ്ഥാന ഹൈവേയിൽ പൈപ്പിടാൻ കുഴിച്ചതിനെ തുടർന്ന് തകർന്നു കിടക്കുന്ന പുന്തലത്താഴം- ചെമ്മാൻമുക്ക് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യമുയർത്തി യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ പൊതുമരാമത്ത് എക്സിക്യുട്ടിവ് എൻജിനീയറെ ഉപരോധിച്ചു. റോഡ് സഞ്ചാരയോഗ്യമാക്കാൻ ആവശ്യമായ നടപടികൾ വരും ദിവസങ്ങളിൽ ആരംഭിച്ച് എത്രയുംവേഗം പൂർത്തിയാക്കാമെന്ന എക്സിക്യുട്ടിവ് എൻജിനീയറുടെ രേഖാമൂലമുള്ള ഉറപ്പിലും ഈസ്റ്റ് പൊലീസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിലുമാണ് സമരം അവസാനിപ്പിച്ചത്. ഉപരോധത്തിന് മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി. ലൈലാകുമാരി നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ് കിളികൊല്ലൂർ മണ്ഡലം പ്രസിഡന്റ് വിനീത് അയത്തിൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കുരുവിള ജോസഫ്, സംസ്ഥാന നിർവാഹക സമിതി അംഗം ഷെഫീക്ക് കിളികൊല്ലൂർ, പിണക്കൽ ഫൈസ്, ശരത് കടപ്പാക്കട, ഷാജഹാൻ പാലയ്ക്കൽ, അനീസ് കുറ്റിച്ചിറ, അഫ്സൽ കട്ടവിള, സഹിൽ സദർ, ഹുനൈസ് പള്ളിമുക്ക്, സുധി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.