കൊട്ടാരക്കരയിൽ അഭിഭാഷകരും പൊലീസും തമ്മിൽ സംഘർഷം

കൊട്ടാരക്കര: കൊട്ടാരക്കര ബാർ അസോസിയേഷൻ സെക്രട്ടറിയെ പൊലീസ്​ മർദിച്ചതിൽ പ്രതിഷേധിച്ച് അഭിഭാഷകർ ശനിയാഴ്ച കോടതി ബഹിഷ്കരിച്ചു. തുടർന്ന് പൊലീസ്​ സ്​റ്റേഷനിലേക്ക് മാർച്ച് നടത്തി. മാർച്ചിൽ പൊലീസ്​ സ്​റ്റേഷൻ പരിസരത്ത്​ അഭിഭാഷകരും പൊലീസും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവും ഉണ്ടായി. വെള്ളിയാഴ്ച രാത്രി കൊട്ടാരക്കര പൊലീസ്​ സ്റ്റേഷനിൽ ​െവച്ചാണ്​ ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. ആർ. അജിക്ക്​ മർദനമേറ്റത്​. വെള്ളിയാഴ്ച ​ഒരു അഭിഭാഷകൻ പ്രതിയായ കേസിൽ മൊഴിയെടുക്കാൻ പൊലീസ്​ നടത്തിയ നീക്കം അഡ്വ. അജി ഉൾപ്പടെയുള്ള അഭിഭാഷകർ തടഞ്ഞിരുന്നു. തുടർന്ന്​ രാത്രിയിൽ മറ്റൊരു കേസുമായി ബന്ധപ്പെട്ട് പൊലീസ്​ സ്റ്റേഷനിൽ എത്തിയ അജിയെ 10 ഓളം പൊലീസുകാർ ചേർന്ന് മർദിച്ചു എന്നാണ്​ ആരോപണം. അജി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ശനിയാഴ്ച രാവിലെ കോടതി ബഹിഷ്കരിച്ച അഭിഭാഷകർ പ്രതിഷേധവുമായി കൊട്ടാരക്കര പൊലീസ്​ സ്​റ്റേഷന്​ മുന്നിൽ എത്തി. ഇവിടെ ​െവച്ച് സ്​ത്രീകൾ ഉൾപ്പെടുന്ന 150 ഓളം അഭിഭാഷകരെ പൊലീസ്​ തടഞ്ഞു. ഒന്നര മണിക്കൂറോളം അഭിഭാഷകരും പൊലീസും തമ്മിൽ സംഘർഷാവസ്ഥയുണ്ടായി. ബാർ അസോസിയേഷൻ നേതാക്കളും സി.ഐ ഉൾപ്പടെയുള്ളവർ ഇടപെട്ട് പിന്തിരിപ്പിക്കുകയിരുന്നു. റൂറൽ എസ്​.പി മധുസൂദനൻ നടത്തിയ ചർച്ചയിൽ കുറ്റക്കാരായ എ.എസ്​.ഐ ഉൾപ്പെടെ പൊലീസ്​ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുമെന്നുള്ള ഉറപ്പിന്മേൽ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. നടപടി സ്വീകരിക്കാത്ത പക്ഷം കൂടുതൽ പ്രതിഷേധവുമായി തിങ്കളാഴ്ച രംഗത്തുവരുമെന്നും കൊട്ടാരക്കര ബാർ അസോസിയേഷൻ പ്രസിഡന്‍റ്​ അഡ്വ. ആർ. സുനിൽകുമാർ പറഞ്ഞു. അസോസിയേഷൻ ഭാരവാഹികൾ, വിവിധ അഭിഭാഷക സംഘടനാനേതാക്കളായ അഡ്വ. കെ.വി. രാജേന്ദ്രൻ, എസ്​. പുഷ്പാനന്ദൻ, എൻ. ചന്ദ്രമോഹനൻ, വിനോദ് കുമാർ, ചന്ദ്രശേഖരൻപിള്ള, സജുകുമാർ, ശിവകുമാർ, ജോൺ എം. ജോർജ്, ബെച്ചി കൃഷ്ണ, മൈലം ഗണേഷ്, പ്രദീപ്കുമാർ, പി. അരുൾ, മഞ്ജു, നജീബുദ്ദീൻ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.