സമ്പൂർണ ഭരണഘടന സാക്ഷരത കാമ്പയിൻ

ഓയൂർ: സമ്പൂർണ ഭരണഘടന സാക്ഷരത കാമ്പയിന്​ വെളിനല്ലൂർ പഞ്ചായത്തിൽ വിളംബര ഘോഷയാത്രയോടെ തുടക്കം. വെളിനല്ലൂർ പഞ്ചായത്ത്‌ ഓഫിസിന് മുന്നിൽ നിന്നാരംഭിച്ച വിളംബരഘോഷയാത്ര ഓയൂർ ഷോപ്പിങ്​ കോംപ്ലക്സ് സമീപം അവസാനിച്ചു. കാമ്പയിന്‍റെ പഞ്ചായത്ത്‌ തല ഉദ്​ഘാടനം ജില്ല പഞ്ചായത്ത്‌ പ്രസിഡന്‍റ്​ സാം കെ. ഡാനിയേൽ നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്‍റ്​ എം. അൻസർ അധ്യക്ഷതവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ്​ ലതിക വിദ്യാധരൻ മുഖ്യപ്രഭാഷണം നടത്തി. കാമ്പയിൻ സംബന്ധിച്ച് ജില്ല പഞ്ചായത്ത്‌ സെക്രട്ടറി ബിനുൻ വാഹിദ് വിശദീകരിച്ചു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ഷൈൻ , ബ്ലോക്ക് പഞ്ചായത്ത്‌ അംഗം കരിങ്ങന്നൂർ സുഷമ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ബി. ബിജു, ജി. ജയശ്രീ, എച്ച്​. സഹീദ്, സി.ഡി.എസ് ചെയർപേഴ്സൻ സാജിത ബൈജു, പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ്​ ജെ. റീന, പഞ്ചായത്ത്‌ സെക്രട്ടറി ബി.എസ്. ഷൈനി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.