ഇരവിപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആക്രമിച്ചയാള്‍ പോക്‌സോ പ്രകാരം പിടിയില്‍. മയ്യനാട് മുക്കം തൊട്ടിയില്‍ ലോറന്‍സ് (60) ആണ് ഇരവിപുരം പൊലീസിന്‍റെ പിടിയിലായത്. രാവിലെ 7.30ന് പള്ളിയിലെ ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയ പെണ്‍കുട്ടിയെ പ്രതി ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു. ഇരവിപുരം സി.ഐ വി.വി. അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ അരുണ്‍ഷാ, ജയേഷ്, എ.എസ്.ഐ ഷാജി, എസ്.സി.പി.ഒ അനില്‍കുമാര്‍, സി.പി.ഒമാരായ അനീഷ്, അഭിലാഷ്, വിനു വിജയ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അനുസ്മരണം (ചിത്രം) കൊല്ലം: മുൻ മുനിസിപ്പൽ ചെയർമാൻ സി. രാഘവൻപിള്ളയുടെ 19ാമത് ചരമവാർഷികം ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ഉദ്ഘാടനം ചെയ്തു. ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഇടവനശ്ശേരി സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു. ബാബു ദിവാകരൻ, കെ.എസ്. വേണുഗോപാൽ, ജി. രാജേന്ദ്രപ്രസാദ്, കെ. രത്നകുമാർ, പി. പ്രകാശ് ബാബു, ജി വേണുഗോപാൽ, കുരീപ്പുഴ മോഹനൻ, ടി.കെ. സുൽഫി, സജി ഡി. ആനന്ദ്, എം.എസ്. ഷൗക്കത്ത്, ആർ. സുനിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.