കൊല്ലം: വാഹന ഇൻഷുറൻസ് പ്രീമിയം വർധന പിൻവലിക്കണമെന്ന് ഓൾ ഇന്ത്യ ജനറൽ ഇൻഷുറൻസ് ഏജൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് എം.എ. സത്താറും സെക്രട്ടറി വി.എസ്. ശ്രീനിവാസനും അറിയിച്ചു. നീക്കം ഇന്ത്യയിലെ സ്വകാര്യ ഇൻഷുറൻസ് കമ്പനികളെ സഹായിക്കാനാണ്. വിലകൂടിയ കാറുകൾക്ക് പ്രീമിയം വർധനയും ഐ.ആർ.ഡി.എ നിർദേശത്തിലില്ല. സാധാരണക്കാരുടെ കാറുകൾക്ക് പ്രീമിയത്തിൽ വർധന വരുത്തിയത് പ്രതിഷേധാർഹമാണെന്നും നേതാക്കൾ പറഞ്ഞു. ....must.... മുസ്ലിം ഏകോപനസമിതി കൊല്ലം: മുസ്ലിം ഏകോപനസമിതി ഭാരവാഹികളായി ഓയൂർ യൂസുഫ് (പ്രസി.), കബീർ പോരുവഴി (ജന. സെക്ര.) നാസറുദീൻ കിളികൊല്ലൂർ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: എം.എ. സമദ് (രക്ഷാധികാരി), ജെ.എം. അസ്ലം, ലത്തീഫ് മാമൂട്, നിയാസ് അയത്തിൽ (വൈ.പ്രസി.), ജെ.എം. നാസറുദീൻ, നസീർ ശൂരനാട്, വൈ. ഉമറുദീൻ (സെക്ര.). 1991 ലെ ആക്ട് അനുസരിച്ച് എല്ലാ ആരാധനാലയങ്ങളും സംരക്ഷിക്കാൻ ഗവൺമെന്‍റുകളും കോടതികളും തയാറാകണമെന്ന് സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു . പ്രസിഡന്‍റ് ഓയൂർ യൂസുഫ് അധ്യക്ഷതവഹിച്ചു. രക്ഷാധികാരി എം.എ. സമദ് ഉദ്ഘാടനം ചെയ്തു. കബീർ പോരുവഴി, ജെ.എം. അസ്ലം, ലത്തീഫ് മാമൂട്, നിയാസ് അയത്തിൽ, നസീർ ശൂരനാട്, ജെ.എം. നാസറുദീൻ, നാസറുദീൻ കിളികൊല്ലൂർ, വൈ. ഉമറുദീൻ, മജീദ് ഹാജി, മുഹമ്മദ് സമിൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.