Posted On
date_range Updated On
date_range ആഴപരിധി ലംഘിച്ച ബോട്ട് പിടിച്ചെടുത്തു
വൈപ്പിൻ: തീരത്തുനിന്ന് 20 മീറ്റർ ആഴ പരിധി വരെ പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് മാത്രമേ മത്സ്യബന്ധനം നടത്താവൂ എന്ന നിയമം ലംഘിച്ച് തീരത്തോട് ചേർന്ന് ട്രോളിങ് നടത്തിയ മത്സ്യബന്ധന ബോട്ട് ഫിഷറീസ് സംഘം കസ്റ്റഡിയിലെടുത്തു. മുനമ്പം ഫിഷിങ് ഹാർബർ കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്ന ജീസസ് 1 എന്ന ബോട്ടാണ് പിടിയിലായത്. ബോട്ടിന് 1,20,000 രൂപ പിഴ ഈടാക്കി. മത്സ്യം ലേലം ചെയ്ത 1,500 രൂപയും അടപ്പിച്ചു. വൈപ്പിൻ ഫിഷറീസ് അസി. ഡയറക്ടർ പി. അനീഷ് ഉൾപ്പെട്ട സംഘമാണ് ബോട്ട് കസ്റ്റഡിയിലെടുത്തത്. എറണാകുളം ഫിഷറീസ് അസി. രജിസ്ട്രാർ ടോജോ ജോസഫ് നടപടികൾ പൂർത്തീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.