അസി. സെക്രട്ടറിക്ക്​ സസ്​പെൻഷൻ; പഞ്ചായത്ത് ഡയറക്ടർ ശരിവെച്ചു

പെരുമ്പാവൂര്‍: അശമന്നൂര്‍ പഞ്ചായത്ത് അസിസ്​റ്റൻറ്​ സെക്രട്ടറിക്കെതിരെ പ്രസിഡൻറ്​ സ്വീകരിച്ച നടപടി പഞ്ചായത്ത് ഡയറക്ടര്‍ ശരി​െവച്ചു. അസിസ്​റ്റൻറ്​ സെക്രട്ടറിയായിരുന്ന ജാസ്മിന്‍ അഹമ്മദിനെ സസ്‌പെൻഡ്​​ ചെയ്ത പ്രസിഡൻറ്​ എന്‍.എം. സലീമി​െൻറ നടപടിയാണ് ഡയറക്ടര്‍ ഡോ. പി.കെ. ജയശ്രീ ശരിയെന്ന് കണ്ടെത്തി ഉത്തരവിട്ടത്. ആഗസ്​റ്റ്​ മൂന്നിന് സസ്‌പെൻഡ്​​ ചെയ്ത അസിസ്​റ്റൻറ്​ സെക്രട്ടറി ഏഴിന് സമര്‍പ്പിച്ച അപ്പീല്‍ അപേക്ഷയില്‍ ഓണ്‍ലൈന്‍ വഴി ഇരുഭാഗത്തി​​െൻറയും വിശദീകരണം കേട്ടതിന് ശേഷമാണ് ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

സമൂഹത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന അശമന്നൂര്‍ പഞ്ചായത്തിലെ ബഡ്‌സ് സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം ക്രമവിരുദ്ധമായ നടപടികളിലൂടെ വിതരണം നടത്തി സാമ്പത്തിക നേട്ടം കൈവരിക്കുകയും പട്ടികജാതിക്കാരായ വൃദ്ധര്‍ക്ക് കട്ടില്‍ വിതരണം നടത്തിയതിലൂടെ അനര്‍ഹമായ നേട്ടം കൈവരിച്ചതും തൊഴിലുറപ്പ് പദ്ധതിയിലെ പ്രശ്​നവും പഞ്ചായത്ത് നിയോഗിച്ച സബ് കമ്മിറ്റി കണ്ടെത്തിയിരുന്നു.

ഇവരെ ജോലിയില്‍ തുടരാന്‍ അനുവദിക്കുന്നത് പൊതുതാല്‍പര്യത്തിന് എതിരാണെന്നും നടത്താന്‍ ഉദ്ദേശിക്കുന്ന അന്വേഷണത്തെ തടസ്സപ്പെടുത്തുമെന്നുമുള്ള പ്രസിഡൻറി​െൻറ വാദം പ്രഥമദൃഷ്​ട്യ ബോധ്യപ്പെട്ടതിനാലാണ് നടപടി ശരിവെച്ച്​ ഉത്തരവിട്ടത്​.

Tags:    
News Summary - Panchayath secratary suspenson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.