നെടുമ്പാശ്ശേരി: അനാശാസ്യത്തിന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുവന്നതിന് രജിസ്റ്റർ ചെയ്ത കേസിൽ മുങ്ങിനടന്ന പ്രതിയെ പാലക്കാടുനിന്ന് അറസ്റ്റുചെയ്തു. പാലക്കാട് കണ്ണാടിപ്പുഴക്കൽ വീട്ടിൽ സൂരജാണ് (40) അറസ്റ്റിലായത്.
2007ൽ ചെങ്ങമനാട് െപാലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിനുസമീപം സംശയാസ്പദമായി കിടന്ന കാർ കണ്ട് െപാലീസ് പരിശോധന നടത്തി സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സുരക്ഷ മുന്‍കരുതലുകള്‍ ശക്തമാക്കുന്നതിെൻറ ഭാഗമായി വിവിധ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട് പ്രതികളായി ഒളിവില്‍ കഴിയുന്നവരെ പിടികൂടുന്നതിന് പരിശോധന ശക്തമാക്കാന്‍ ജില്ല െപാലീസ് മേധാവി കെ. കാര്‍ത്തിക് എസ്.എച്ച്.ഒമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനകളില്‍ നിരവധി പേരെയാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.